അപൂർവ്വം ചിലരിൽ ഒരാൾ .



അതേ,
ഇന്ദ്രൻസ് ഒരിക്കലും ഒരു താരമല്ല,
പച്ച മനുഷ്യനാണ്.

ഒരു 'നടൻ'എന്ന ലേബലിനുമപ്പുറം
മികച്ച അഭിനേതാവ്.ആ അഭിനയം
ക്യാമറയ്ക്കു മുന്നിൽ
മാത്രമാകുന്നത് കൊണ്ടാണ്
അദ്ദേഹംസിനിമ പ്രവർത്തകർക്കും
പ്രേക്ഷകർക്കും ഒരുപോലെ
പ്രിയപ്പെട്ടവനാകുന്നത്.

കടന്നുവന്ന വഴികളെ ഇന്നുംഓർക്കുന്ന,അതേക്കുറിച്ച്
അഭിമാനത്തോടെ മാത്രം
പറയുന്ന അപൂർവ്വം ചിലരിൽ
ഒരാൾ..

വസ്ത്രാലങ്കാര സഹായിയായി
സിനിമയിലെത്തിവസ്ത്രാലങ്കാര വിദഗ്ധനായി,അഭിനയത്തിൽ
ചുവട് വച്ച് തുടങ്ങി ഒടുവിൽ
സംസ്ഥാനത്തെ മികച്ച നടനുള്ള
പുരസ്ക്കാരവും അന്താരാഷ്ട്ര
പുരസ്ക്കാരങ്ങളും നേടി
പ്രശസ്തിയുടെ ഉച്ചസ്ഥായിയിൽ
നിൽക്കുമ്പോഴുംകയ്യെത്താ ദൂരത്തെ
താരമാകാതെ മണ്ണിലിറങ്ങി വന്ന്
ജീവിക്കുന്ന പച്ച മനുഷ്യൻ.

വർണ്ണനൂലുകളിൽ തുന്നിപ്പിടിപ്പിച്ച
ആ ജീവിതത്തിന്സിനിമാതാരത്തിന്റെ
പരിവേഷം ഒരു ഭാരമല്ല
അലങ്കാരമാണ്.എളിമയും,നന്മയുമുള്ള
ഇന്ദ്രൻസിന്ആ അലങ്കാരം
പൊന്നിൻകുടത്തിന്പൊട്ടു പോലെ
പരിശുദ്ധം.ഇപ്പോഴും
തിരക്കുള്ള സെറ്റുകളിൽ
അഭിനയത്തിന്റെ ഇടവേളകളിൽ
തയ്യൽ ജോലിക്കാരെ
സഹായിക്കുവാൻ കാണിക്കുന്ന
സൗമനസ്യംപലപ്പോഴുംനമ്മളെ
അത്ഭുതപ്പെടുത്തും.

അപ്പോഴൊക്കെഅറിയാതെ തന്നെ
ആ മനുഷ്യനോട്ആരാധന തോന്നും..
ഇപ്പോഴിതാ നാടൊട്ടുക്ക്
ദുരന്തമുഖത്ത്പകച്ചു നിൽക്കുന്ന
ഈ അവസരത്തിൽതിരുവനന്തപുരം
സെൻട്രൽ ജയിലിലെ
തടവുകാർക്കൊപ്പം മാസ്ക്ക് നിർമ്മാണത്തിൽകൂടിയിരിക്കുന്നു
ആ മനുഷ്യൻ.

നിർമ്മാണത്തിന്റെ വീഡിയോ
പങ്കുവയ്ക്കുന്നതിനായി അവിടെയെത്തിയ അദ്ദേഹം
അവരോടൊപ്പം തയ്യൽ ജോലിയിലും
സജീവമായി.

അഭിനന്ദനങ്ങൾ ഇന്ദ്രൻസേട്ടാ...

കഴിഞ്ഞ ഇരുപത് വർഷമായി
ഈ മനുഷ്യനെ ഞാൻ കാണുന്നു.

എന്റെ നല്ലൊരു കുടുംബ സുഹൃത്ത് കൂടിയാണ്അദ്ദേഹം..

പരിചയപ്പെട്ട കാലം മുതൽ
ഇന്നുവരെ പുഞ്ചിരിയോടെയല്ലാതെ
ഞാൻകണ്ടിട്ടില്ല.
സ്നേഹത്തോടെയല്ലാതെ
പരസ്പരംസംസാരിച്ചിട്ടില്ല.
ഫോൺ എടുത്തില്ലെന്ന്പരാതിയുണ്ടായിട്ടില്ല.
ലൊക്കേഷനിലെത്താൻവൈകിയിട്ടില്ല.

ആരോടുംമുഖം കറുത്ത്
സംസാരിക്കുന്നത്കേട്ടിട്ടില്ല.
അഭിനയിക്കുമ്പോഴല്ലാതെ
ദേഷ്യ ഭാവത്തിൽ കണ്ടിട്ടില്ല.

അങ്ങനെയുള്ളഅത്യപൂർവ്വം ചിലരിൽ
ഒരാൾ ..

അതാണ്എന്റെ പ്രിയപ്പെട്ട
ഇന്ദ്രൻസേട്ടൻ.....

ഷാജി പട്ടിക്കര.

No comments:

Powered by Blogger.