മനസ്സിന്റെ വെള്ളിത്തിരയിൽ .

മനസ്സിന്റെ വെളളിത്തിരയിൽ.


പുറത്ത് മഴയില്ല ! ഇടിയും മിന്നലും ..

ഫ്ലാറ്റിലെ ജനൽ ഗ്ലാസിലെ
കർട്ടനെ തോൽപ്പിച്ച്മിന്നൽ എത്തിനോക്കിപ്പോയി.പിന്നാലെ വന്ന ഇടിമുഴക്കത്തിൽ അടുക്കളയിലെ പാത്രങ്ങൾ ചെറുതായി ചലിച്ചു.
ഒരു ചിലു ചിലു ശബ്ദം !അത് കേട്ടപ്പോൾ പഴയ കാല പ്രൊജക്ടറിന്റെ ശബ്ദം കാതിൽ വന്ന് വീണപോലെ.... വീണ്ടും മിന്നൽ ..

ഞാൻ കണ്ണുകൾ അടച്ചു.വീണ്ടും ശബ്ദം ..അsച്ചു പിടിച്ച കണ്ണിനു മുന്നിൽ ഒരു പ്രൊജക്ടർ കറങ്ങിത്തുടങ്ങി.അതിൽ നിന്നും
ഓർമ്മയുടെ സ്ക്രീനിലേക്ക്
പ്രകാശം പരക്കുകയാണ്.

അവിടെ എന്റെ പട്ടിക്കര ഗ്രാമം തെളിഞ്ഞു.വർഷം 1990.
റോഡ്‌ വക്കിലെ മതിലുകളിലും,
പഞ്ചായത്ത് കിണറിന്റെ
തൂണിലും, മതിലിലും,
അടച്ചിട്ട കടകളുടെ ഭിത്തിയിലും ,
നിരപ്പലകയിലുമെല്ലാം
നിറഞ്ഞു നിൽക്കുന്ന ഒരു പരസ്യം

പൂനം റഹീം പോസ്റ്റ് ഓഫീസ് റോഡ്
തൃശ്ശൂർ കൂടെ ആറക്കത്തിലുള്ള
ഫോൺ നമ്പരും.സ്റ്റെൻസിൽ ഉപയോഗിച്ച്കറുപ്പിലും വെളുപ്പിലുമായിഎഴുതിയതും,
പിന്നെ കുറെ ഒട്ടിച്ച നോട്ടീസുകളും.
പട്ടിക്കരയിൽ മാത്രമല്ല,
എവിടെത്തിരിഞ്ഞു നോക്കിയാലും
അതേ കാണാനുളളൂ..ഇപ്പോഴത്തെ
പൈൽസിന്റെ പരസ്യം പോലെ !

അന്ന് എന്റെ അടുത്തൊരു സുഹൃത്ത്
തമാശയായി പറഞ്ഞു . " മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തിയപ്പോൾ
ആദ്യം കണ്ടത്പൂനം റഹീമിന്റെ പരസ്യമാണ് "എന്ന്.

അതിശയോക്തി ആണെങ്കിലും
കണ്ണെത്തുന്നിടത്തെല്ലാം
പൂനം റഹീമും പരസ്യവും നിറഞ്ഞു നിന്നിരുന്നു.അക്കാലത്ത്
പള്ളിപ്പെരുന്നാളിനും,
അമ്പലങ്ങളിലെ ഉത്സവത്തിനും,
സ്കൂളുകളിൽ പ്രത്യേക പ്രദർശനമായും
ഒക്കെ16 mm സിനിമാ പ്രദർശനം
ഉണ്ടാവും.അതിന്റെ
അമരക്കാരനാണ്പൂനം റഹീം.

ടിയാന്റെ പരസ്യമാണ്
ഇക്കാണുന്നതൊക്കെ.അന്ന് നാട്ടിൽ
പ്രധാനമായുംരണ്ട് ക്ലബ്ബുകളാണ് .

യുവ തരംഗവും,ബ്രദേഴ്‌സും.

യുവ തരംഗത്തിന്റെ
സെക്രട്ടറി ഞാനും.

R.M.നൂറുദ്ദീൻ, MM ലത്തീഫ്,
K.A.ഷംസു [ കാസിനോ ],
ബിനീഷ് ചൂണ്ട പുരയ്ക്കൽ

ഈ നാല് സുഹൃത്തുക്കളും,
ഞാനുമാണ് യുവതരംഗത്തിന്റെ
പ്രധാന പ്രവർത്തകർ.ഞങ്ങൾക്ക് ഒരാഗ്രഹം.റഹീമിന്റെ സിനിമ
നമുക്ക് കളിപ്പിക്കണം.
ഒടുവിൽ ഉറപ്പിച്ചു. അങ്ങനെ
ഒരു മേയ് മാസം..

ഞാനും,ബിനീഷും, ലത്തീഫും കൂടി
തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലുള്ള
പൂനത്തിന്റെ ഓഫീസിലെത്തി.
ആവശ്യമറിയിച്ചപ്പോൾ കുറെയധികം സിനിമകളുടെ കാർഡും,വലിയൊരു ലിസ്റ്റും തന്നു.

കൂട്ടത്തിൽപത്മരാജന്റെ
തൂവാനത്തുമ്പികൾ ഉണ്ടായിരുന്നു.
ഞാൻ മുൻപ് കണ്ടതാണ്,
എനിക്കേറെ ഇഷ്ടപ്പെട്ട സിനിമ.
മൂന്ന് പേരും ഒരേ മനസ്സോടെ
തൂവാനത്തുമ്പികൾ ഉറപ്പിച്ചു.
വന്ന്സിനിമകളിച്ച്തിരിച്ച് പോകുന്നതിന് 2500 രൂപ.
കയ്യിലുണ്ടായിരുന്ന 500 രൂപ അഡ്വാൻസ് കൊടുത്തു.

ജനറേറ്റർ എടുത്തു വയ്ക്കണേ
എന്ന്പൂനത്തിന്റെ മുന്നറിയിപ്പ്.
ഈ 2500 തന്നെ പാടുപെട്ടാണ് ഒപ്പിക്കുന്നത്.പിന്നാ ജനറേറ്റർ.
എന്തായാലുംസ്ക്കൂളിനടുത്തെ
അമ്പലത്ത് വീട്ടിൽ .ജബ്ബാർക്ക
കറന്റ് തരാമെന്നേറ്റു.അങ്ങനെ
പട്ടിക്കര മൊയ്തു മെമ്മോറിയൽ സ്ക്കൂളിൽ ഷോ തീരുമാനിച്ചു.
രാത്രിയിലാണ് ഷോഅത് കൊണ്ട്
ഗ്രൗണ്ടിൽ മതിയെന്നു തീരുമാനിച്ചു.
അതുമല്ല, ആളും കൂടുതലുണ്ടാവും.

അങ്ങനെ ഷോയുടെ ദിവസമെത്തി.
വൈകുന്നേരമായിനല്ല മഴക്കാറ്.
ഞങ്ങളുടെ നെഞ്ച് പിടച്ചു.
മഴ പെയ്യുവോ ?പരസ്പരം ചോദിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ റഹീമിന്റെ സ്റ്റാഫുകൾ എത്തി.ആളുകളും എത്തിത്തുടങ്ങി.മഴക്കോള് കണ്ട്
ടെൻഷനടിച്ചു നിന്ന ഞങ്ങളോട് സ്റ്റാഫിലൊരാൾ പറഞ്ഞു.

" പേടിക്കണ്ട, പെയ്യത്തില്ല ...
ഇനി അഥവാ പെയ്താൽ
നമ്മക്ക്സ്കൂളിനകത്തേക്ക് മാറ്റാം !"
എന്തായാലും ആ ധൈര്യത്തിൽ
ഷോ തുടങ്ങി..മണ്ണാറത്തൊടി ജയകൃഷ്ണനും, ക്ലാരയും, മഴയും ..
എല്ലാവരും സിനിമയിൽ 
ലയിച്ചു കഴിഞ്ഞു.ഞങ്ങൾ ഇടയ്ക്കിടെ
മാനത്തേക്ക് നോക്കിയാണ് ഇരിപ്പ്.
എന്തായാലും മഴ പെയ്തില്ല.
പടം കഴിഞ്ഞു.ആളുകൾ പിരിഞ്ഞു പോയി! പ്രൊജക്ടറും, ഫിലിമുമായി
ബാക്കി പണവും വാങ്ങി
റഹീമിന്റെ സ്റ്റാഫുകൾ പോയി.

ഞങ്ങൾക്ക് പിന്നെയും പണിയുണ്ട്.
കെട്ടിയിരുന്ന ട്യൂബുകളൊക്കെ
അഴിച്ചു മാറ്റി വച്ച്ഒരു ഓട്ടോറിക്ഷയിൽ
ഞങ്ങൾ വീട്ടിലേക്ക്മടങ്ങുമ്പോൾ
ആകാശത്ത്കാതടപ്പിക്കുന്ന
ഇടിയും മിന്നലും തുടങ്ങിയിരുന്നു.

വീണ്ടും ഒരു ഇടി ശബ്ദം !
കാതടപ്പിച്ച് മുഴങ്ങി.പാത്രങ്ങൾ വീണ്ടും കിലുങ്ങി.ഒപ്പം ജനാലയുടെ ഒരു വാതിൽ തുറന്നടഞ്ഞു.ഞാനിപ്പോൾ
എന്റെ കസേരയിലാണ്.അടച്ചിട്ട ഫ്ലാറ്റിനുള്ളിൽ ..ചിലപ്പോൾ
മഴ പെയ്തേക്കും !രണ്ട് ദിവസം മുൻപ്
റഹീമിനെ വിളിച്ചിരുന്നു.വെറുതേ..

അദ്ദേഹം വയനാട്ടിലാണ്.സിനിമ ഡിജിറ്റലായി..എല്ലാ വീടുകളിലും
ടി.വി.യും, സി.ഡി. പ്ലെയറുകളും,
ചിയയിടങ്ങളിൽ ഹോം തിയേറ്ററുകൾ വരെയുണ്ട്.ഇനി ആ 16 MM പ്രൊജക്ടറിന്എന്ത് സ്ഥാനം ?
എന്തായാലും, .എന്റേയും
എന്നെപ്പോലെകുറേ തലമുറകളുടേയും ഓർമ്മയിൽ
അതിനൊരു സ്ഥാനമുണ്ട്.
അന്ന്ആ ഷോ കളിപ്പിക്കുവാൻ
ക്ലബ്ബ് സെക്രട്ടറിയായി മുന്നിൽ നിന്ന ഞാൻ ഇന്ന്ഒരു സിനിമയുടെ
എല്ലാ വശങ്ങളും നിയന്ത്രിക്കുന്ന
പ്രൊഡക്ഷൻ കൺട്രോളർ എന്ന
അമരക്കാരന്റെ സ്ഥാനത്ത് നിൽക്കുന്നു.ബിനീഷും, ഷംസുവും
വിദേശത്താണ്.നൂറുദ്ദീനും, ലത്തീഫും
നാട്ടിൽ.കറന്റ് തന്ന ജബ്ബാർക്ക ഓർമ്മയായി .ഓർമ്മയുടെ പ്രൊജക്ടറിൽഇപ്പോഴും
ആ റീലുകൾ തിരിയുന്നു.മനസ്സിന്റെ
വെള്ളിത്തിരയിലേക്ക്ബാല്യത്തിന്റെ
യൗവ്വനത്തിന്റെനിഴൽച്ചിത്രങ്ങൾ
പതിപ്പിക്കുന്നു.


 ഷാജി പട്ടിക്കര .
( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.