അന്നും ഇന്നും എന്നും .....




" മൂലധനം " എന്ന സിനിമ ആദ്യമായി വെള്ളിത്തിരയിൽ
കണ്ടുതുടങ്ങിയതിൽപ്പിന്നെയാണ്
സിനിമ എന്ന ആവേശം എന്റെ മനസ്സിൽ തലപൊക്കിയത്.പിന്നീട്
നിരന്തരമായ സിനിമ കാണൽ
അതിന്റെ ആക്കം കൂട്ടിയെങ്കിലും
അതിനു പിന്നിൽ ഒരു ആരാധനയുടെ കഥയുണ്ട്.അന്നും, ഇന്നും ഞാൻ ആരാധിക്കുന്ന താരം ജയൻ.

എനിക്ക് മാത്രമല്ല എന്റെ തലമുറയിൽ പെട്ടവർക്കും, എന്റെ മുൻതലമുറയ്ക്കും,പിൻതലമുറയ്ക്കും ആരാധനയുണ്ടായിരുന്ന താരം.

ഞാൻ പലപ്പോഴുംആലോചിച്ചിട്ടുണ്ട്
എല്ലാ തലമുറകൾക്കും;ജയന്റെ മരണശേഷംജനിച്ചവർക്കു പോലും
എന്തുകൊണ്ടാണ്
ഇങ്ങനെയൊരാരാധന എന്ന് ?
ഒരു പക്ഷേവേറൊരു താരത്തിനും
കിട്ടാത്ത മഹാഭാഗ്യം.

ഇന്ന്ഈ ലോക്ക് ഡൗൺവേള
ജയന്റെ സിനിമകൾ വീണ്ടും കാണാനുള്ള അവസരമാക്കി മാറ്റിയപ്പോൾ മനസ്സിൽ തോന്നിയ ഉത്തരം ഒന്നുമാത്രം...

നടൻ - എന്ന വാക്കിൽ നിന്നും
താരം എന്ന പദവിയിലേക്ക്
മലയാളി ആദ്യം എടുത്തുയർത്തിയത്
ജയനെയാണെന്ന്നിസ്സംശയം പറയാം.
നടൻ എന്ന ലേബലിനപ്പുറം
മറ്റെന്തൊക്കെയോ ആയിരുന്നു
ജയൻ.ആ 'മറ്റെന്തൊക്കെയോ '
അതാണ്ഏത് തലമുറയ്ക്കും
ജയനെ പ്രിയപ്പെട്ടതാക്കുന്നത്.
1972 മുതൽ 1980 വരെ വെറും എട്ട് വർഷക്കാലം മാത്രം
അഭിനയരംഗത്ത് നിന്നൊരാൾ!

മരണപ്പെട്ട്നാൽപ്പത് വർഷത്തിന് ശേഷവും ഇന്നത്തെ
പത്ത് വയസ്സുകാരന്റെമനസ്സിൽ പോലും താരമായി കുടികൊള്ളുന്നു.
സംഭാഷണങ്ങളിലെ കൃത്യതയും
തനത് ശൈലിയും കൊണ്ടാവാം
ജയൻ സിനിമകളിലെ
ഡയലോഗുകൾ പോലും ഇന്നും ഹിറ്റായിരിക്കുന്നത്.ഒരുപക്ഷേ,
മലയാള സിനിമയിലെ ആദ്യത്തെ
സൂപ്പർ ഹിറ്റ് ഡയലോഗ്
ജയന്റേതായിരിക്കാം ..

അങ്ങാടിയിലെ :-
'' വി ആർ കൂലീസ്...ബട്ട് നോട്ട്
ബെഗ്ഗേർസ് "എന്ന ഡയലോഗ്.
യുവതലമുറ തിങ്ങിനിറയുന്ന
ഉത്സവപ്പറമ്പുകളിലും,
യുവപ്രേക്ഷകരുടെ
പ്രിയപ്പെട്ട കോമഡി ഷോകളിലും
അവർ കാത്തിരിക്കുന്നതിൽ ഒന്ന്
ജയന്റെ ശബ്ദമോ അല്ലെങ്കിൽ രൂപമോ അവതരിപ്പിച്ച് കാണാനാണ്.
പോസ്റ്റ്മാനെ കാണാനില്ലഎന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ
സാന്നിദ്ധ്യമറിയിച്ച്,ജയൻ എന്ന് പേരുമാറ്റി ശാപമോക്ഷത്തിലൂടെ
മലയാള സിനിമയിലെപൗരുഷത്തിന്
പുതിയ അർത്ഥം നൽകിയ അദ്ദേഹം
എട്ട് വർഷം കൊണ്ട്നൂറ്റൻപതോളം
സിനിമകളിലൂടെ നടനിൽ നിന്നും
താരമായി മാറുകയായിരുന്നു
എന്നു പറയാം.ഒരുപക്ഷേ,
സംഘട്ടന രംഗങ്ങൾ
ശ്വാസമടക്കിപ്പിടിച്ചിരുന്ന്
മലയാളികൾ കാണാൻ തുടങ്ങിയത്
ജയന്റെ വരവോടെയാണ്.
ചെറുപ്പത്തിൽ കണ്ടു തീർത്തതും
പിന്നീട് ഇടയ്ക്കിടെ ടിവിയിൽ കണ്ടതുമായ 'കുറെയേറെ സിനിമകൾ
ഓർത്തുവച്ച്ഈ ലോക്ക് ഡൗൺ കാലത്ത്കണ്ട് തീർത്തു.

നായാട്ട്, അന്തപ്പുരം, പ്രഭു, പിച്ചാത്തിക്കുട്ടപ്പൻ,അറിയപ്പെടാത്ത രഹസ്യം,ലൗ ഇൻ സിംഗപ്പൂർ,ശക്തി, അങ്ങാടി, തടവറ,കഴുകൻ ,
തീനാളങ്ങൾ,കാന്തവലയം, ബെൻസ് വാസു,മനുഷ്യമൃഗം, അങ്കക്കുറി,
അവനോ അതോ അവളോ,
ശരപഞ്ജരം,കരിമ്പന, മീൻ ,മൂർഖൻ, ആവേശം,അനുപല്ലവി...എല്ലാം കണ്ടു.

ഇതിൽ അങ്ങാടിയും,ശരപഞ്ജരവും
ചെറുപ്പത്തിൽ തന്നെഎത്രവട്ടം കണ്ടു എന്ന്കൃത്യമായി പറയാൻ പറ്റില്ല.
അങ്ങാടി ഇന്റർനെറ്റിൽ
കണ്ടുതീർത്തതിന് ശേഷമാണ്
കഴിഞ്ഞ ദിവസം ഫ്ലവേഴ്സ് ടി.വി.യിൽ വന്നത്.വീണ്ടും കുറച്ച് ഭാഗങ്ങൾ
ഇരുന്നു കണ്ടു.ചാനൽ മാറ്റാൻ തോന്നിയില്ല.സ്ക്രീനിലെ
ആ മനുഷ്യന്റെ സാന്നിദ്ധ്യം
ശരിക്കും ഒരു കാന്തവലയമാണ് .

നമ്മുടെ കാഴ്ച്ചയെ, മനസ്സിനെ
അതിലേക്ക് വലിച്ചടുപ്പിക്കുന്ന
ഒരുതരം കാന്തവലയം.1980 നവംബർ 16 ന്ഹൗസ് ഫുൾ ആയി
ഓടിക്കൊണ്ടിരുന്ന 'ദീപം എന്ന സിനിമയുടെ ഇടയ്ക്കു വച്ച്
ജയന്റെ മരണവാർത്തയുടെ
സ്ലൈഡ് കാണിച്ചതും,ആൾക്കാർ നിലവിളിച്ചു കൊണ്ട്കൂട്ടത്തോടെ പുറത്തേക്കോടിയതുംചെറുപ്പത്തിൽ
മുതിർന്നവർ പറഞ്ഞറിയാം.

ഇന്ന് വിണ്ടും  ഈ സിനിമകൾ
കാണുമ്പോൾ എന്തോ വീണ്ടും ആ മനുഷ്യനോട്ആരാധന കൂടുന്നു.
ഒരുപക്ഷേ നാളെയൊരു കാലത്ത്
എന്റെ മകന്റെ തലമുറയ്ക്കും
അയാൾ ഹീറോ ആയിരിക്കാം.
കാരണം,ആ താരപദവി
കാലാതിവർത്തിയാണ് ..

ആനയും, കടലും,ആകാശവും പോലെ
കണ്ടിരുന്നാൽ മതിവരാത്ത
മറ്റൊരത്ഭുതം.

 ഷാജി പട്ടിക്കര .
( പ്രൊഡക്ഷൻ കൺട്രോളർ )

No comments:

Powered by Blogger.