അന്നം വിളമ്പിയവർ അന്നംമുട്ടി നിൽക്കുന്നു.

അന്നം വിളമ്പിയവർ 
അന്നംമുട്ടി നിൽക്കുന്നു.

അതിരാവിലെ എഴുന്നേറ്റ് റെഡിയായി കൃത്യം 6 മണിക്ക് ലൊക്കേഷനിലേക്ക് പുറപ്പെടുന്നതോട് കൂടി ഒരു ലൊക്കേഷനിലെ കാൾ ഷീറ്റ് ആരംഭിക്കുകയാണ്.

പലയിടത്ത് താമസിക്കുന്ന
ആർട്ടിസ്റ്റുകളേയും,ടെക്നീഷ്യൻമാരെയും വഹിച്ച് വാഹനങ്ങൾ ലൊക്കേഷനിലെത്തുമ്പോൾ,കയ്യിൽ ഒരു ഗ്ലാസ് ചായയും,മുഖത്ത് തലേദിവസത്തെഉറക്ക ക്ഷീണത്തിലും വാടാത്തഒരു നിറ പുഞ്ചിരിയുമായി
അവരുണ്ടാകും .
' പ്രൊഡക്ഷൻ അസിസ്റ്റന്റുമാർ '
ആ ചായയിലാണ്,ഒരു സിനിമാക്കാരന്റെലൊക്കേഷനിലെ ദിവസം ആരംഭിക്കുന്നത്.

പിന്നീട് പ്രഭാത ഭക്ഷണം,
ഉച്ചഭക്ഷണം,ഇടയ്ക്കിടെയുള്ള ചായ, ദാഹജലം,നാരങ്ങാവെള്ളം,
വൈകുന്നേരങ്ങളിലെ ലഘുഭക്ഷണം,
ഒക്കെ മുടങ്ങാതെ എത്തിച്ച്,

രാത്രി പാക്കപ്പ് പറഞ്ഞ് നമ്മൾ
റൂമിലെത്തുമ്പോൾവാതിലിനോട് ചേർന്ന്രാത്രി ഭക്ഷണം ക്യാരിയറിൽ നിറച്ച്,കഴിക്കാനുള്ള പാത്രവും,
കുടിക്കാനുള്ള വെള്ളവും
കാത്തിരിക്കുന്നുണ്ടാവും .
അടുത്ത ദിവസം ഉറക്കമുണർന്ന്
വാതിൽ തുറക്കുമ്പോഴേക്കും,
ക്യാരിയറുകളും,പാത്രങ്ങളും
മെസ്സ് ഹൗസിൽഎത്തിയിട്ടുണ്ടാവും .

അതേ നമുക്കും എത്രയോ മുൻപ്
ഉണർന്ന്,അവർ ജോലി തുടങ്ങി
ക്കഴിഞ്ഞിരിക്കുന്നു.രാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോഴാകും അവർ ജോലി തീർത്ത്കിടക്കാനൊരുങ്ങുന്നത്.

നേരത്തെ ഉണരുകയും,നേരം വൈകി ഉറങ്ങുകയുംചെയ്യുന്നവർ.മുൻപ് കാലങ്ങളിൽ,രാവിലെ 5 മണിക്ക്ചായയുമായിവിളിച്ചുണർത്തുന്നത്.അവരായിരുന്നു.അന്ന് ഇതിലും ജോലിഭാരം കൂടുതലായിരുന്നു.
മഴയായാലും,വെയിലായാലും മുടങ്ങാതെആത്മാർത്ഥമായി അവരുടെജോലി ചെയ്യുന്നവർ .

രാത്രി,പാക്കപ്പ് പറഞ്ഞ്
എല്ലാവരും പോയാലും
അവരുടെ ജോലിഅവസാനിക്കുന്നില്ല.
കൊണ്ടുവന്ന പാത്രങ്ങളും,സ്റ്റൗവ്വും, സിലിണ്ടറും,ഗ്ലാസ്സുകളും, ടേബിളും ഒക്കെഎണ്ണം തിട്ടപ്പെടുത്തി
വണ്ടിയിൽ കയറ്റുമ്പോഴേക്കും
നമ്മൾ റൂമിലെത്തിയിട്ടുണ്ടാവും.
അതിനിടയിൽഒരു സംഘം
ക്യാരിയറുകൾ എത്തിച്ചിട്ടുണ്ടാവും .
അവർക്ക് ശരിക്കുംഒരു കരുതലാണ് ..
വീട്ടിലെ മുതിർന്ന അംഗങ്ങൾ
ഇളയവരോട് കാട്ടുന്ന പോലെ
സ്നേഹത്തിന്റെ കരുതൽ ..

അപ്രതീക്ഷിതമായിതിരക്കുകൂടുന്ന
അവസരങ്ങളിൽഎല്ലാവർക്കും എല്ലാ വിഭവങ്ങളുംഎത്തിക്കാൻ ഓടി നടക്കുന്നപ്രൊഡക്ഷൻ അസിസ്റ്റന്റുമാരേയും,ഒന്നിനും ഒരു കുറവുംവന്നിട്ടില്ല എന്ന്
ഉറപ്പു വരുത്തുവാൻഓടി നടക്കുന്ന
പ്രൊഡക്ഷൻ ചീഫ്മാരെയും
ലൊക്കേഷനിൽ കാണാം.വളരെ ചെറിയ പ്രതിഫലത്തിൽ,
പണത്തേക്കാൾ ഉപരിസിനിമയോടുള്ളഇഷ്ടം കൊണ്ട് മാത്രംആത്മാർത്ഥമായി ജോലി
ചെയ്യുന്നവർ.

പല പല ഇഷ്ടങ്ങളുള്ള,പല നാട്ടിൽ നിന്നു വരുന്നപല തരക്കാരെ
പരാതിയില്ലാതെ ഊട്ടുന്നവർ !
വളരെയധികംക്ഷമയോടെ,
കരുതലോടെ,തങ്ങൾ ചെയ്യുന്ന ജോലിയിൽ മുഴുകി,ഒരു ജോലി
എന്നതിനപ്പുറം,ഒരു ഉത്തരവാദിത്തമായികരുതുന്നവർ.
വർഷത്തിൽ അഞ്ചോ, ആറോ
പടങ്ങളാണ്ഒരു പ്രൊഡക്ഷൻ ചീഫിന് കിട്ടാറ്.കൂടെയുള്ള എല്ലാ
അസിസ്റ്റന്റുമാരെയും
എല്ലാ വർക്കിലുംഉൾക്കൊള്ളിക്കാൻ കഴിയില്ല.

സിനിമയിലും, സീരിയലിലും,
പരസ്യ ചിത്രങ്ങളിലുംഎല്ലാം ഇവരുടെ
സേവനം അനിവാര്യമാണ്.ഫെഫ്ക്ക പ്രൊഡക്ഷൻ അസിസ്റ്റന്റ് യൂണിയനിൽപെട്ട 396 പേരാണ്
ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
ഇപ്പോഴത്തെഈ ദുരവസ്ഥയിൽ
ചിത്രീകരണങ്ങൾ മുടങ്ങിയതോടെ
അന്നന്നത്തെ അന്നത്തിന്
വക തേടിയിരുന്ന പലരും
നന്നേ ബുദ്ധിമുട്ടുകയാണ്.


ബുദ്ധിമുട്ട്അനുഭവിക്കുന്നവർക്കായി
ഫെഫ്ക്ക സാമ്പത്തിക സഹായം
പ്രഖ്യാപിച്ചിട്ടുണ്ട്.എങ്കിലും,ചിത്രീകരണങ്ങൾ ഇനിഎന്ന് തുടങ്ങും എന്നത്ഒരു ഉത്തരം കിട്ടാത്തചോദ്യമായി മാറുമ്പോൾ,ജീവിതവും ഇവർക്കൊരു
സമസ്യയാകുന്നു.സംഘടനയെ ക്കൂടാതെമറ്റാരെങ്കിലുമൊക്കെ
സഹായവുമായി വരട്ടെഎന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

കാരണം,അന്നം വിളമ്പിയ കൈകളാണ്  അവർക്ക് . 
അന്നം മുട്ടാൻ പാടില്ല '

പ്രതീക്ഷയോടെ,

ഷാജി പട്ടിക്കര .

No comments:

Powered by Blogger.