കോസ്റ്റുമെർ കീഴില്ലം വേലായുധൻ (66) അന്തരിച്ചു.

കോസ്റ്റുമെർ കീഴില്ലം വേലായുധൻ അന്തരിച്ചു .66വയസ് ആയിരുന്നു 
മരണകാരണം ഹൃദയാഘാതം. 
ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. സ്ഥലനാമമായ കീഴില്ലം ഇദ്ദേഹം സ്വന്തം പേരിനൊപ്പം ചേർക്കുകയായിരുന്നു. മലയാള സിനിമയിലെ ഒട്ടു മിക്ക സം‌വിധായകരുടെ കൂടെയും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ  ഇദ്ദേഹത്തെ തേടിയെത്തി. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു..

ഭാര്യ - പരേതയായ ശാന്തകുമാരി. മക്കൾ - വൈശാഖ്, അശ്വതി. സംസ്കാരം ഇന്ന് ( ഏപ്രിൽ 26)  വൈകീട്ട് 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും .

പ്രൊഡക്ഷൻ കൺട്രോളറൻമാരായ ബാദുഷ , ഷാജി പട്ടിക്കര , സംവിധായകരായ മധുപാൽ , കണ്ണൻ താമരക്കുളം, എം.എ. നിഷാദ്., സേതു, സന്തോഷ് വിശ്വനാഥ് , അജയ് വാസുദേവ് , പ്രിൻസ് ജോയി , ജിസ് ജോയ് ,പ്രസാദ് നൂറനാട് ,നടി ഷീലു ഏബ്രാഹാം എന്നിവർ അനുശോചനം രേഖപ്പെടുത്തി .

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയും അനുശോചനം അറിയിച്ചു. 

No comments:

Powered by Blogger.