നടൻ കലിംഗ ശശിയ്ക്ക് (59) ആദരാഞ്ജലികൾ.

ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു.  കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര് . അമ്മാവനായ വിക്രമൻ നായരുടെ 'സ്റ്റേജ് ഇന്ത്യ' നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു . 500-ലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ശശി 
ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങൾ കീഴടക്കിയത്.

1998 ൽ  'തകരച്ചെണ്ട' എന്ന ചിത്രത്തിലൂടെയാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന്, അവസരങ്ങൾ ലഭിക്കാതെവന്നപ്പോൾ നാടകത്തിലേക്ക് തിരിച്ചുപോയി.  രഞ്ജിത്ത് ചിത്രമായ 
 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ'  യിലൂടെ വെളളിത്തിരയിൽ രണ്ടാം വരവ് . പിന്നീടിങ്ങോട്ട് കലിംഗ ശശി മലയാള സിനിമയുടെ ഭാഗമായി .

നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും നൂറിലധികം മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' സിനിമയിൽ നായകനുമായി. 

കേരളാകഫേ,പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി,ആമ്മേൻ, അമർ അക്ബർ
ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകൻ അബു തുടങ്ങി നിരവധി സിനിമകളിലെ വേഷങ്ങൾ പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും പിടിച്ചുപറ്റി .

ചന്ദ്രശേഖരൻ നായരും സുകുമാരിയുമാണ് മാതാപിതാക്കൾ. ഭാര്യ പ്രഭാവതി.

              അനുശോചനങ്ങൾ .
.....................................................................

നടൻ കലിംഗ ശശിയുടെ നിര്യാണത്തിൽ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു , ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ , ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ ,ജനറൽ സെക്രട്ടറി ജി. എസ്സ് വിജയൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. 


നടൻ ഉണ്ണി മുകുന്ദൻ ,നടി ഷീലു എബ്രഹാം , സംവിധായകരായ ശ്യാമപ്രസാദ് , മധുപാൽ ,ബ്ലെസ്സി  ,സനൽകുമാർ ശശിധരൻ , കണ്ണൻ താമരക്കുളം ,എം. എ .നിഷാദ് ,അജയ് വാസുദേവ് ,അരുൺ ഗോപി , പ്രജേഷ് സെൻ ,ബോബൻ ശമുവേൽ ,സേതു , ആദി , രാജേഷ് കണ്ണങ്കര ,ജോഷി  തോമസ് പള്ളിക്കൽ ,ജിസ് ജോയ് ,സന്തോഷ് വിശ്വനാഥ് , ജിബു ജേക്കബ്ബ് ,ജയേഷ് മൈനാഗപ്പള്ളി , ജിയോ ബേബി ,ജോൺ വർഗ്ഗീസ് , പ്രിൻസ് ജോയ് , രാജേഷ് മോഹനൻ , മൃദുൽ നായർ ,പ്രസാദ് നൂറനാട് എന്നിവരും  അനുശോചനം രേഖപ്പെടുത്തി. 

നിർമ്മാതാക്കളായ ടോമീച്ചൻ മുളകുപ്പാടം , ബിജു തോമസ് , പ്രൊഡക്ഷൻ കൺട്രോളറൻമാരായ ബാദുഷ , ഷാജി പട്ടിക്കര , സിനിമ രംഗത്ത് നിന്നുള്ള  നിഷാദ് വലിയവിട്ടിൽ ,അൻസർ , അഞ്ജലി അമീർ എന്നിവരും അനുശോചനം രേഖപ്പെടുത്തി. 
.....................................................................

No comments:

Powered by Blogger.