കുറെ നഗ്നസത്യങ്ങൾ വിളിച്ച് പറയുന്ന കണ്ണൻ താമരക്കുളത്തിന്റെ "മരട് 357 " ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വിഷുദിനത്തിൽ പുറത്തിറങ്ങി.



ഈ വിഷു അതിജീവനത്തിന്റെ ആണ് .
മനസ് കൊണ്ട് ഒന്നായി നിൽക്കാം ..
സ്നേഹിക്കാം. മറുകൈ അറിയാതെ സഹായിക്കാം. പണക്കാരനും
പാവപ്പെട്ടവനും ഒരു പോലെ ആണെന്ന സത്യം ഒരു ചെറു വൈറസ് നമ്മളെ പഠിപ്പിച്ചു .

പീഡകൾക്കപ്പുറം ഒരു ഉയർത്തെഴുന്നേറ്റം  ഉണ്ടാകും . പതുങ്ങുന്നത് പായാൻ വേണ്ടി തന്നെ ആണ് . പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ് ഈ വിഷു .

സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ..

കുറെ നഗ്ന സത്യങ്ങൾ
വിളിച്ച്  പറയുന്ന " മരട് 357 ന്റെ "  ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ .
.....................................................................

മരട് 357 -ൽ അനൂപ് മേനോൻ ,ഷീലു ഏബ്രഹാം, ധർമ്മജൻ ബോൾഗാട്ടി , നൂറീൻ ഷെറീഫ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ താമരക്കുളമാണ് "മരട് 357 " സംവിധാനം ചെയ്യുന്നത്.

സെന്തിൽ കൃഷ്ണ ,മനോജ് കെ. ജയൻ ,ബൈജു സന്തോഷ് , അഞ്ജലി ,സരയൂ , ശോഭസിംഗ് ,സാജിൻ ,സുധീഷ് ,ഹരീഷ് കണാരൻ ,കൈലാഷ് ,ശ്രീജിത് രവി ,ജയൻ ചേർത്തല ,      ജയകൃഷ്ണൻ ,ബഷീർ പടന്നയിൽ, മുഹമ്മദ് ഫൈസൽ ,കൃഷ്ണ ,          മനുരാജ് , അനിൽ പ്രഭാകർ ,വിഷ്ണു ,കലാഭവൻ ഹനീഫ് ,ശരൺ ,പോൾ താടിക്കാരൻ തുടങ്ങിയ വൻതാരനിര ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെയും, ഇതിന്റെ പിന്നിലുള്ള ബന്ധപ്പെട്ടവരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കും മറ്റും  വിശദമാക്കുന്ന പ്രമേയമാണ് " മരട് 357 " ൽ പറയുന്നത് .ഭൂമാഫിയയ്ക്ക് എതിരെ ശക്തമായ നിലപാടുകൾ പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അബാം മൂവിസിന്റെയും, സ്വർണ്ണലയാ  സിനിമാസിന്റെയും ബാനറിൽ ഏബ്രഹാം മാത്യൂവും , സുദർശനൻ കാഞ്ഞിരംകുളവും ചേർന്നാണ് " മരട് 357 '' നിർമ്മിക്കുന്നത്.

കഥയും, തിരക്കഥയും ,സംഭാഷണവും ഒരുക്കുന്നത്  ദിനേശ് പള്ളത്താണ് . ഛായാാഗ്രഹണം രവിചന്ദ്രനും, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും ,സംഗീതം 4 മ്യൂസിക്സും  , പശ്ചാത്തല സംഗീതം സാനന്ദ് ജോർജ്ജും ,കലാസംവിധാനം സഹസ് ബാലയും നിർവ്വഹിക്കുന്നു.  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .ടി.എം. റഫീഖ് ,വി.ടി. ശ്രീജിത്ത് ,അമീർ കൊച്ചി ,പളനി ,എ.എസ് .ദിനേേശ്  , വാഴൂർ ജോസ്  ,സുനിത സുനിൽ ,യെല്ലോ ടൂത്ത് എന്നിവരാണ് അണിയറ ശിൽപ്പി്കൾ.

മരട് ഫ്ലാറ്റ് നിർമ്മാണത്തിലെ ചതിയും ,എങ്ങനെ നിർമ്മാണാവകാശം കിട്ടിയതെന്നുമുൾപ്പടെയുള്ള കാര്യങ്ങളും ,ഫ്ലാറ്റ് ഉടമകളുടെ ജീവിതവും എല്ലാം " മരട് 357 " ന്റെ  പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്  .

പട്ടാഭിരാമന്റെ വിജയത്തിന് ശേഷം കണ്ണൻ താമരക്കുളവും ,അബാം    മൂവിസ്  എബ്രഹാം മാത്യുവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.