കൊറോണ ബോധവൽക്കരണ ചിത്രങ്ങളുമായി " ഫെഫ്ക " .

കൊച്ചി : കൊറോണ എന്ന മഹാ വിപത്തിനെ നേരിടാൻ ലോകം ജാഗ്രത പാലിക്കുമ്പോൾ ബോധവൽക്കരണ ചിത്രങ്ങളുമായി ഫെഫ്ക ജനങ്ങളിലേക്ക് എത്തി . 

ഏറെ വൈവിധ്യങ്ങളോടെ ഫെഫ്ക തുടങ്ങാനിരുന്ന എന്റർടൈൻമെൻറ്  യൂ ട്യൂബ് ചാനൽ ഈ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഒൻപത് ബോധവൽക്കരണ ചിത്രങ്ങളുമായി ആരംഭിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു . 

മുത്തുമണി അഭിനയിക്കുന്ന  വണ്ടർ വുമൺ വനജയാണ്  ആദ്യ ചിത്രമായി ഇന്നലെ വൈകുന്നേരം  അഞ്ച് മണിക്ക് പുറത്തിറങ്ങിയത്. ചിത്രത്തിന്  വൻ വരവേൽപ്പാണ് ലഭിച്ചത്, എല്ലാവരും സുരക്ഷിതരായാലെ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശം മുന്നോട്ട് വെക്കുന്ന വണ്ടർ വുമൺ വനജ നിത്യ വേതനം കൈപ്പറ്റുന്നവരെ നമ്മൾ ചേർത്തു പിടിക്കണമെന്ന ആശയം കൂടി ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. ദൃശ്യ, ശ്രവ്യ, ഓൺലൈൻ, പത്ര മാധ്യമങ്ങൾ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ യൂട്യൂബ് ചാനലിന് വൻ വാർത്താപ്രാധാന്യം നൽകുകയും, ജനങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തു. എല്ലാവർക്കും നന്ദി.   ഫെഫ്ക യൂട്യൂബ് ചാനലിൽ ഇന്ന് രാവിലെ  പതിനൊന്ന് മണിക്ക് രണ്ടാമത്തെ ചിത്രമായ സൂപ്പർമാൻ സദാനന്ദൻ അപ്‌ലോഡ് ചെയ്യും....

കാലിക പ്രസക്തമായ ഒൻപത് വിഷയങ്ങളെ വളരെ ലളിതമായി ആവിഷ്ക്കരിക്കുന്ന ചിത്രങ്ങളിൽ മഞ്ജു വാര്യർ , കുഞ്ചാക്കോ ബോബൻ , ടൊവിനോ തോമസ് , വിഷ്ണു ഉണ്ണികൃഷ്ണൻ , രജീഷ വിജയൻ , കുഞ്ചൻ , അന്ന രാജൻ , മുത്തുമണി , ജോണി ആന്റണി , സോഹൻ സീനുലാൽ , സിദ്ധാർത്ഥ ശിവ തുടങ്ങിയവരും പങ്കാളികളാകുന്നു  .

ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് ഫെഫ്ക ഈ ചിത്രങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് പൂർത്തിയാക്കിയിട്ടുള്ളത് . ചലച്ചിത്ര സാങ്കേതിക പ്രവർത്തകരും താരങ്ങളും ഫെഫ്കയുടെ ഈ സംരംഭവുമായി സൗജന്യമായാണ് സഹകരിച്ചിട്ടുള്ളത് . 

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രങ്ങൾ വരും ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കുമായി ഫെഫ്കയുടെ യു ട്യൂബ് ചാനലിലൂടെ പ്രകാശനം ചെയ്യും. 

ചാനലിന്റെ ലിങ്ക് താഴെ കൊടുക്കുന്നു, ദയവായി സബ്സ്ക്രൈബ് ചെയ്യുക. ഫെഫ്കയുടെ ഈ ഉദ്യമത്തിൽ പങ്കാളികളാവുക 

No comments:

Powered by Blogger.