" കർണൻ നെപ്പോളിയൻ ഭഗത്സിംഗ് " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി.കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ചലചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. 

പ്രഖ്യാപനം മുതൽ പേര് കൊണ്ടുതന്നെ സിനിമാ പ്രേമികളുടെ ശ്രദ്ധനേടിയ ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത്സിംഗ്. ഒരു സാങ്കൽപിക ഗ്രാമ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡിക്കും ക്രൈം ത്രില്ലറിനും ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്.  പ്രണയത്തിനും സൗഹൃദത്തിനും സസ്പൻസുകൾക്കും ഊന്നൽ നൽകി ഒരുങ്ങുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗ് എല്ലാത്തരം പ്രേക്ഷകരേയും ത്രില്ലടിപ്പിക്കുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. 

ഫസ്റ്റ് പേജ് എൻറർടൈൻമെൻറിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി മോഹൻ ആണ്.കൽക്കി ചിത്രത്തിലെ ഗോവിന്ദിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ധീരജ് ഡെന്നി കർണൻ നെപ്പോളിയൻ ഭഗത്സിംഗിലൂടെ നായക നിരയിലേക്കെത്തുകയാണ്. മലയാള സിനിമയിലെ നാൽപതോളം നടീനടൻമാരാണ് ഈ ചിത്രത്തിലുള്ളത്. എൽദോ മാത്യൂ, അൽത്താഫ് സലീം, അനീഷ് ഗോപാൽ, ഇന്ദ്രൻസ്, ജോയ് മാത്യൂ, നന്ദു, ജാഫർ ഇടുക്കി, സുധീർ കരമന, റോണി ഡേവിഡ്, വിജയകുമാർ, കൊച്ചുപ്രേമൻ, സുനിൽ സുഖദ, ബോബൻ സാമുവേൽ, അബു സലീം, നാരായണൻകുട്ടി, ബിജുകുട്ടൻ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ബാലാജി, അപ്പാ ഹാജ, വിഷ്ണു പുരുഷൻ, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷൈജു അടിമാലി, കോട്ടയം പദ്മൻ, ഷിൻസ്, സന്തോഷ്, ആദ്യാ പ്രസാദ്, ആര്യാ മണികണ്ഠൻ, ശ്രീലക്ഷ്മി, സേതുലക്ഷ്മിയമ്മ, കുളപ്പുള്ളി ലീലാ, മോളി കണ്ണമ്മാലി, രശ്മി ബോബൻ, ഷൈനി സാറാ, അമ്പിളി നിലമ്പൂർ, ദേവകിയമ്മ, വിനീഷാ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. 

റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ എന്നിവരുടെ രചനയിൽ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സംഗീതം രഞ്ജിൻ രാജ്. കെ എസ് ഹരിശങ്കർ,  ഉണ്ണി മേനോൻ, കണ്ണൂർ ഷെരീഫ്, സിയാ ഉൾഹഖ്, രഞ്ജിൻ രാജ് എന്നിവർ പാടിയിരിക്കുന്നു.

ഛായാഗ്രഹണം  : പ്രശാന്ത് കൃഷ്ണ 
എഡിറ്റർ : റെക്സൺ ജോസഫ് 
കലാ സംവിധാനം : ത്യാഗൂ തവനൂർ
വസ്ത്രാലങ്കാരം : സമീറാ സനീഷ്. 
മേക്കപ്പ് : ഷാജി പുൽപ്പള്ളി
സ്റ്റിൽസ് :  സന്തോഷ് പട്ടാമ്പി
പ്രൊഡക്ഷൻ കൺട്രോളർ : സുധർമൻ വള്ളിക്കുന്ന് ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എസ്സാൻ 
ചീഫ് അസോസിയേറ്റ് : സാംജി എം ആൻറണി ,കൊറിയോഗ്രാഫർ : ഇംതിയാസ് അബൂബക്കർ
ഡിസൈൻസ് : യെല്ലോ ടൂത്ത്സ് 
പിആർഓ : വാഴൂർ ജോസ്, ആതിരാ ദിൽജിത്ത്.

No comments:

Powered by Blogger.