ആരിഫ ഹസനെ സംവിധായകൻ എം.എ. നിഷാദ് അനുസ്മരിക്കുന്നു.
സാമ്രാജ്യം സിനിമ കൊല്ലം ഗ്രാൻഡ് തീയറ്ററിൽ കാണുമ്പോൾ നിറഞ്ഞ സദസ്സായിരുന്നു.
റിലീസ് ചെയ്ത മൂന്നാം ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം ആ മമ്മൂട്ടി ചിത്രം കാണുന്നത്..നിർമ്മാതാവിന്റെ പേര് സ്ക്രീനിൽ തെളിയുമ്പോൾ നിറഞ്ഞ കൈയ്യടി...ആ പേര് വീണ്ടും ഞാൻ ശ്രദ്ധിച്ചു..നിർമ്മാണം ആരിഫ ഹസ്സൻ...
അതെ മലയാളത്തിലെ,ആദ്യ,വനിതാ നിർമ്മാതാവ്...പ്രേക്ഷകരുടെ കൈയ്യടി ലഭിച്ച നിർമ്മാതാവ് ശ്രീമതി ആരിഫാ ഹസ്സൻ ഓർമ്മയായി..മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ഹസ്സനിക്കയുടെ സഹധർമ്മിണി.
ആദരാഞ്ജലികൾ !
എം.എ. നിഷാദ്
സംവിധായകൻ .
No comments: