അന്ന ബെന്നിന്റെ " ജെസ്സി '' ഇന്നിന്റെ പ്രതീകമാണ് . " കപ്പേള " ശ്രദ്ധേയമാകുന്നു.

നടൻ മുഹമ്മദ് മുസ്തഫ സംവിധാനം  ചെയ്ത ചിത്രമാണ്  " കപ്പേള " . അന്ന ബെൻ പ്രധാന റോളിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഹൈറേഞ്ചിൽ താമസിക്കുന്ന ജെസ്സിയുടെ യാത്രയാണ് " കപ്പേള " പറയുന്നത് .

ഫോണിലൂടെ പരിചയപ്പെടുന്ന വിഷ്ണുവിനെ തേടിയുള്ള യാത്ര .തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗ്രഹം കടൽ കാണണമെന്നാണ്. ഈ യാത്ര അതിനായി ഉപയോഗിക്കാനും ജെസ്സി  തിരുമാനിക്കുന്നു .കോഴിക്കോട്  നഗരത്തിൽ ജെസ്സി എത്തുമ്പോൾ മറ്റൊന്നാണ് സംഭവിക്കുന്നത്. 

അന്ന ബെൻ (ജെസ്സി ) , റോഷൻ മാത്യു ( വിഷ്ണു ) , ശ്രീനാഥ് ഭാസി ( റോയി)  ,സുധീഷ് കോഴിക്കോട് ( ഫാ. ഗബ്രിയേൽ ) , സുധീ കോപ്പ ( ബെന്നി ) , നവാസ് വളളിക്കുന്ന് ( നവാസ്)  ,നിഷാ സാരംഗ് (മേരി) , ഷിയോണ (ദീപാ) ,മുഹമ്മദ് എറാവട്ടൂർ ( മുരളിയേട്ടൻ ) ,സുരേഷ് ബാബു ( രാജു ) ,വിജിലിഷ്      ( റിയാസ് ) , രാജീവ് ( ബിജു ) ,ബിജീഷ്   ( സുനിൽ) ,ജെയിംസ് എലിയ  (  വർഗ്ഗീസ് ) ,നസീർ സംക്രാന്തി (മാർട്ടിൻ ) ,ജോളി ചിറയത്ത് ( സാറാമ്മ ) ,നിൽജ ( ലക്ഷ്മി ) ,പി .റ്റി മനോജ് ( രവിയേട്ടൻ ) ,ശശി എരഞ്ഞിക്കൽ ( ശിവൻക്കുട്ടി ) ,സംവിധായകൻ സലാം ബാപ്പു ( ജോർജ്ജ്) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  റോയിയുടെ സുഹൃത്തായി സംവിധായകൻ മുഹമ്മദ് മുസ്തഫയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

സംഗീതം സുഷീൻ ശ്യാമും ,എഡിറ്റിംഗ്    നൗഫേൽ അബ്ദുള്ളയും, ഛായാഗ്രഹണം ജിംഷി ഖാലിദും, സൗണ്ട് ഡിസൈൻ ശങ്കരൻ എ. എസ് , കെ.സി സിദ്ധാർത്ഥൻ എന്നിവരും ,മേക്കപ്പ് ജയൻ പൂങ്കുന്നവും ,സൗണ്ട് മിക് സർ വിഷ്ണു സുജാതനും ,കോസ്റ്റും ഡിസൈൻ നിസാർ റഹ്മത്തും , കലാസംവിധാനം അനീഷ് നാടോടിയും നിർവ്വഹിക്കുന്നു. കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് " കപ്പേള "  ചിത്രം നിർമ്മിച്ചിരിക്കുന്നത്.            ഡിക്സൺ പെടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ .

പൂവർമല എന്ന ഹൈറേഞ്ച് പ്രദേശത്ത് നിന്ന് കോഴിക്കോട് സിറ്റിയിൽ എത്തുന്ന ജെസ്സി എന്ന  പെൺകുട്ടിയുടെ കഥയാണ് സിനിമയുടെ പ്രമേയം. 

സംവിധായകൻ തന്നെ തിരക്കഥ തയ്യാറായിരിക്കുന്നു. എന്തു പ്രശ്നങ്ങൾ ഉണ്ടായാലും " കപ്പേള " യ്ക്ക് മുന്നിൽ എത്തി പ്രാർത്ഥിക്കുമ്പോൾ അശ്വാസം കിട്ടും എന്ന ജെസിയുടെ തിരിച്ചറിവ് ശ്രദ്ധേയമായി .

കഴിഞ്ഞ വർഷം സൂപ്പർ ഹിറ്റ് ആയ കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളെയും , ഹെലനിലെ ടൈറ്റിൽ കഥാപാത്രമായ ഹെലനെയും അവതരിപ്പിച്ച് ശ്രദ്ധ നേടിയ അന്ന ബെൻ " ജെസി " യെ തൻമയത്വമായി അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ ഒരിക്കൽകൂടി നേടുന്നു. ബേബി മോളെയും , ഹെലനെയും മറന്ന് ജെസ്സിയെ പ്രേക്ഷകർ ഏറ്റെടുക്കുന്നു. 

ഓരോ സിനിമ കഴിയുംതോറും അന്ന ബെന്നിന്റെ അഭിനയമികവ് കുടുതൽ ശ്രദ്ധ നേടുകയാണ്. പ്രമുഖ തിരക്കഥാകൃത്ത് ബെന്നി പി.        നായരബലത്തിന്റെയും, ഫുൾജ ബെന്നിയുടെയും മകളാണ് അന്ന ബെൻ.

റോഷൻ മാത്യുവും , ശ്രീനാഥ് ഭാസിയും തങ്ങളുടെ റോളുകൾ ഗംഭീരമാക്കി. നടനായ സംവിധായകൻ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംരംഭം വിജയത്തിലേക്ക് നീങ്ങുമെന്ന് കരുതാം.

പ്രമേയത്തിന്റെ വ്യത്യസ്തയാണ് " കപ്പേള " യുടെ ഹൈലൈറ്റ്. ഹൈറേഞ്ചിനെ ഒപ്പിയെടുക്കാൻ ജിംഷി ഖാലിദിന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞു. 

Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.