ഒറ്റയ്ക്കല്ല ഒപ്പമുണ്ട്.


സുഹൃത്തെ ,

ഈ മാസം 27 ആം തീയതി 150 ആളുകൾക്ക് രണ്ടു നേരത്തെ ആഹാരം കൊടുത്തു തുടങ്ങിയ ഒരു കൂട്ടായ്മ കോവിഡ് കൂട്ടായ്മ കിച്ചൺ .
ഇന്ന് നാല് ദിവസമായപ്പോൾ അത് 1200 ഓളം ആളുകൾക്ക് ആഹാരം എത്തിച്ചു കൊടുക്കുന്ന ഒരു കൂട്ടായ്മയായി മാറി ഇരിക്കുന്നു .മനസ്സിന് ഒത്തിരി സന്തോഷം തോന്നുന്നു . 

ഇന്നലെ എന്റെ സുഹൃത്തായ ഷാജി അദ്ദേഹത്തിന്റെ  ഫേസ്ബുക്ക്  പേജിൽ ഈ കൂട്ടായ്മയെ പറ്റി പറയുകയുണ്ടായി വളരേ കുറച്ചു ആളുകൾ എന്നെ വിമർശിച്ചു വെറുതെ പബ്ലിസിറ്റിക്കുവേണ്ടി  ചെയ്യുന്നതാണെന്ന് പറഞ്ഞു .

 പക്ഷെ ആ പോസ്റ്റ് വയറൽ ആയതോടു കൂടി  ഒരു പബ്ലിസിറ്റി അല്ല ഉണ്ടായത് ഞങ്ങൾ തുടങ്ങി രണ്ടാം ദിവസം 250 പേരുടെ വിശപ്പ് മാറ്റിയ ഞങ്ങളുടെ കൂട്ടായ്മ 4 ദിവസം ആയപ്പോൾ 1200 പേരുടെ വിശപ്പ് മാറ്റുവാൻ സഹായിച്ചു .ഷാജിയോട് ഒത്തിരി നന്ദി പറയുന്നു.കൊച്ചിൻ കോർപ്പറേഷന്റെ പരിധിയിലുള്ള അതിഥി തൊഴിലാളികൾക്കും മറ്റും നിരവധി ആളുകൾക്കും ഞങ്ങൾക്ക് ഇത് എത്തിക്കുവാൻ സാധിച്ചു ഈ ഒരു പ്രവർത്തിക്കു മലയാള സിനിമയിൽ ഉള്ള ഒത്തിരി നിർമാതാക്കൾ സംവിധായകർ താരങ്ങൾ മറ്റു പിന്നണി പ്രവർത്തകരുടെ കുറെ പേരുടെ സഹായ സഹകരണങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട് എല്ലാവരോടും ഒത്തിരി നന്ദി ഈ കൂട്ടായ്മയുടെ പേരിൽ ഞാൻ പറയുന്നു .

കൂടാതെ ഞങ്ങളോടൊപ്പം രാപകലില്ലാതെ ഒരു മടിയും കൂടാതെ വീനസ് ലൈൻ റെസിഡെൻസ് അസ്സോസിയേഷനിലെ മുഴുവൻ ആളുകളോടും സുബൈറിക്കയുടെ സഹോദരന്മാരോടും അവരുടെ കുടുംബാംഗങ്ങളോടും.ജന പ്രതിനിധികളോടും പോലീസ് ഉദ്യോഗസ്ഥന്മാരോടും ഈ കൂട്ടായ്മയുടെ പേരിൽ ഒത്തിരി നന്ദി പറയുന്നു കൂടാതെ ഈ ആഹാരം കൃത്യമായി എല്ലാവര്ക്കും എത്തിക്കുവാൻ കുറച്ചു ചെറുപ്പകാരുചേർന്നു ലൈവ് ഫുഡ് ഡൊണെട്ട് എന്ന ഒരു കൂട്ടായ്മ ഉണ്ട് അവർ കൃത്യമായി ആഹാരം ആളുകളിൽ എത്തിക്കുവാൻ അവരുടെ ആഹാരം എത്തിക്കുന്നതോടൊപ്പം തന്നെ ഞങ്ങളെയും സഹായിക്കുന്നുണ്ട് അവർക്കും ഞങ്ങളുടെ പ്രത്യേക നന്ദി.

ഈ കോവിഡ് എന്ന മഹാമാരി നമ്മളെ വിട്ടു മാറുന്നത് വരെ ഈ കൂട്ടായ്മ മുന്നോട്ടു കൊണ്ട് പോകാൻ സർവ്വേശ്വരൻ നമ്മളെ അനുഗ്രഹിക്കട്ടെ എന്നും ഈ മഹാമാരി എത്രയും പെട്ടെന്ന് മാറട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം .

ബാദുഷ .
( പ്രൊഡക്ഷൻ കൺട്രോളർ ) 


No comments:

Powered by Blogger.