വിജയ് യേശുദാസിന്റെ 3D റൊമൻറിക് സസ്പെൻസ് ത്രില്ലർ " സാൽമൺ " ആറ് ഭാഷകളിൽ ഷലീൽ കല്ലൂർ സംവിധാനം ചെയ്യും.

ഗായകൻ വിജയ് യേശുദാസിനെ നായകനാക്കി ഷലീൽ കല്ലൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "  3D റൊമാന്റിക് സസ്പെൻസ് ത്രില്ലറാണ് " സാൽമൺ " .

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ആറു ഭാഷകളിൽ ഒരു 3D ചിത്രം ഒരുക്കുന്നത് .12 കോടി രൂപയാണ്  മുതൽ മുടക്ക് . 

അപൂർവ്വ സവിശേഷതകളുള്ള സാൽമൺ മൽസ്യത്തിന്റെ പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.  ജനിച്ചു വീഴുമ്പോൾ തന്നെ അനാഥമാകുന്ന സാൽമൺ പ്രതികൂല കാലവസ്ഥകളെ തരണം ചെയ്ത് കടൽ മാർഗ്ഗം ഭൂഖണ്ഡങ്ങൾ മാറി മാറി സഞ്ചരിക്കുന്നതുപോലെ സിനിമയിലെ നായകനും പ്രതികൂല അന്തരീക്ഷങ്ങൾ തരണം ചെയ്യുന്നതും ജീവിതം കരുപ്പിടിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ്  സിനിമയുടെ പ്രമേയം .

ദുബായിൽ കുടു:ബ ജീവിതം നയിക്കുകയാണ്  സർഫറേഷും ,ഭാര്യ സമീറയും മകൾ ഷെസാനും. ഭാര്യയും മകളും നാട്ടിൽ പോയപ്പോൾ സുഹൃത്തുക്കൾ ചേർന്ന് ഒരുക്കുന്ന സർപ്രൈസും പിന്നീട് അവിടെ നടക്കുന്ന ദുർമരണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ഈ ത്രില്ലറിൽ പറയുന്നത്. 

സർഫറോഷായി വിജയ് യേശുദാസ് വേഷമിടുന്നു. രാഹുൽ രവി ,രാജീവ് പിള്ള , ജിനാസ് ഭാസ്കർ , ഷിയാസ് കരിം , ജാബീർ മുഹമ്മദ് ,പട്ടാളം സണ്ണി, സിനാജ് ,റസാക്ക് ,ഫ്രാൻസിസ് ,നെവിൻ അഗസ്റ്റിൻ ,സി കെ. റഷീദ് ,ജെർമി ജേക്കബ്ബ് , അലിം സിയാൻ ,സുമേഷ് ,വിനു ഏബ്രഹാം , മീനാക്ഷി ജയ്സ്വാൾ ,' ജോനിത ഡോഡ ,പ്രേമി വിശ്വനാഥ് , ജെസ്നി ജോയ് , ബിസ്മി നവാസ് , ആഞ്ജോ നായർ ,ദർശിനി ,സംഗീത ,ജ്യോതി ചന്ദ്രൻ ,സീതു, ഷിനി അമ്പലത്തൊടി , ബേബി ദേവിനന്ദ , ഹെന എന്നിവരോടൊപ്പം സംവിധായകൻ ഷലീൽ കല്ലൂരും അഭിനയിക്കുന്നു. 

ഛായാഗ്രഹണം രാഹുൽ മോനോനും , ത്രിഡി സ്റ്റിറോസ്കോപിക് സംവിധായകനായി ജീമോൻ പുല്ലേലിയും ,ശബ്ദം ലേഖനം ഗണേഷ് ഗംഗാധരനും, ബ്രൂസിലി രാജേഷ് സംഘട്ടനവും ,ഡോ .ഗിരീഷ് ഉദിനുക്കാരൻ ഗാനരചനയും ,ശ്രീജിത്ത് എടവന സംഗീതവും  നിർവ്വഹിക്കുന്നു. 

എം.ജെ. സ് മീഡിയയുടെയും ,ഫോർ ഭട്ട്സ് ഫിലിം ഫാക്ടറിയുടെയും ബാനറിൽ ഡോ. ടി.എസ് വിനീത് ഭട്ട് ,ഷാജു തോമസ് അമേരിക്ക ,ജോസ് ഡി. പെക്കാട്ടിൽ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങൾ കൂടാതെ ദുബയ് , മലേഷ്യ , റാമോജി ഫിലിം സിറ്റി ,കുളു ,മണാലി എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് .മലയാളം, തമിഴ് ,കന്നട ,തെലുങ്ക് ,ഹിന്ദി ,മറാഠി എന്നി ഭാഷകളിലാണ് " സാൽമൺ " ഒരുങ്ങുന്നത് .

ഡോൾസ് ,കാട്ടുമാക്കാൻ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് " സാൽമൺ'' ഷലീൽ കല്ലൂർ സംവിധാനം ചെയ്യുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.