വിശപ്പകറ്റാൻ കോവിഡ് 19 കൂട്ടായ്മ കിച്ചൻ .



അയൽവാസി വിശന്നിരിക്കുമ്പോൾ വയർ നിറച്ച് ഉണ്ണുന്നവൻ നമ്മളിൽ പെട്ടവനല്ല "എന്നാണ് വിശുദ്ധ ഖുർ - ആൻ പറയുന്നത്.

ഇപ്പോഴിതാ ലോകം മുഴുവൻ സഹായത്തിനായി കൈ നീട്ടുമ്പോൾ,
ചവിട്ടി നിൽക്കുന്ന മണ്ണ് ഉറച്ചതല്ല എന്ന വിശ്വാസത്തോട് കൂടി തന്നെ സഹായഹസ്തവുമായി  ചിലർ മുന്നോട്ട് വന്നിരിക്കുന്നു.

കൊച്ചി കോർപ്പറേഷൻ പരിധിയിൽ ആരും തന്നെ അത് കടത്തിണ്ണയിൽ ഉറങ്ങുന്നവരായാലും,ഫ്ലാറ്റുകളിൽ കഴിയുന്നവരായാലും 
പട്ടിണി കിടക്കാൻ പാടില്ല എന്ന ചിന്തയുമായി ഒരു കൂട്ടായ്മ .

 ' കോവിഡ് 19 കൂട്ടായ്മ കിച്ചൻ '
നിർമ്മാതാക്കളായ ആന്റോജോസഫ് [ ആന്റോ ജോസഫ് ഫിലിം കമ്പനി ], മഹാസുബൈർ [ വർണ്ണചിത്ര ],
 ആഷിഖ്ഉസ്മാൻ [ ആഷിഖ് ഉസ്മാൻ പൊഡക്ഷൻസ് ],മനു [ ഇച്ചായീസ് പ്രൊഡക്ഷൻസ് ],നടൻ ജോജുജോർജ്ജ് , പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരാണ് ഈ കൂട്ടായ്മ രൂപീകരിച്ച് അന്നം വിതരണം ചെയ്യുന്നത്.

ആവശ്യക്കാർക്ക് കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ എവിടെയായാലും അവിടെ എത്തിച്ച് കൊടുക്കുന്നതാണ് രീതി.ഉച്ചയ്ക്കും രാത്രിയിലും വിതരണം ഉണ്ടാകും.

27 ന് ആരംഭിച്ച ഈ സേവനം ആദ്യ ദിനം 250 പേർക്കും,രണ്ടാം ദിവസം 350 പേർക്കും,മൂന്നാം ദിവസമായ ഇന്ന് 400 പേർക്കും ഭക്ഷണം വിതരണം ചെയ്തു.ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവർത്തകർക്കും,പോലീസ് സേനാംഗങ്ങൾക്കുംഎല്ലാം ഇതൊരു ആശ്വാസമാണ്.

നിർമ്മാതാവ് മഹാസുബൈറിന്റെ തറവാട് വീട്ടിൽ കുടുംബാംഗങ്ങൾ ചേർന്ന് വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.
വരും ദിവസങ്ങളിൽ ആവശ്യക്കാർ കൂടിവരും എന്ന കണക്കുകൂട്ടലിലാണ്.

പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി MLA . ടി.ജെ. വിനോദ് കൂടെയുണ്ട്.ആവശ്യക്കാരെ കണ്ടെത്തി അദ്ദേഹംഅറിയിക്കുന്നുമുണ്ട്.
കൊച്ചിൻ കോർപ്പറേഷനിലെ വർക്സ് വിഭാഗം അംഗം  പി.എം.ഹാരീസും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു.കൂട്ടായ്മയുടെ പ്രവർത്തനം അറിഞ്ഞ് നിരവധി പേർ ഇതിന്റെ ഭാഗമാകുവാൻ സഹായവുമായി എത്തുന്നുണ്ട്.
ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി മനുഷ്യത്വം മുഖമുദ്രയാക്കിയ ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും,ആശംസകളും അർപ്പിച്ച് കൊണ്ട്
ഇതിലെ പ്രവർത്തകർക്കും,
ഭക്ഷണം പാകം ചെയ്യുന്നവർക്കും,
സഹായികൾക്കും,
വിതരണം ചെയ്യുന്നവർക്കും,
ഹൃദയത്തിൽ നിന്ന്ഒരു ബിഗ്സല്യൂട്ട്.....

ഷാജി പട്ടിക്കര

No comments:

Powered by Blogger.