കോറോണ 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തീയേറ്ററുകൾ മാർച്ച് 11 മുതൽ 31 വരെ അടച്ചിടും.


സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ കോറോണ 19 സ്ഥിതികരിച്ചതോടെ സംസ്ഥാനത്തെ തീയേറ്ററുകൾ മാർച്ച് 11 മുതൽ 31 വരെ അടച്ചിടാൻ സിനിമ സംഘടനകളുടെ യോഗം തിരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണിത്. 

മാർച്ച് 12ന് റിലീസ് ചെയ്യേണ്ടിരുന്ന " കിലോമീറ്റേഴ്സ് & കിലോമീറ്റഴ്സ് "  റിലിസ് മാറ്റിയ വിവരം ഇന്നലെ ടോവിനോ തോമസ് തന്നെ അറിയിച്ചിരുന്നു.

 മാർച്ച് 13ന് റിലീസ് ചെയ്യേണ്ടിയിരുന്ന " വാങ്ക് '' , പ്രേമിക ,സൗഹ്വാദിയിലെ ചുമന്നപ്പൂക്കൾ ( മലയാളം) ,ദണ്ഡുപാളയം , ജിപ്സി ,ദ്രൗപദി ( തമിഴ്) എന്നീ ചിത്രങ്ങളുടെ റിലീസും മാറ്റി. 

നൂറ് കോടി മുതൽ മുടക്കിൽ പ്രിയദർശൻ- മോഹൻലാൽ ഒരുക്കുന്ന " മരയ്ക്കാർ - അറബികടലിന്റെ സിംഹം'' ബിഗ് ബഡ്ജറ്റ് ചിത്രം മാർച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്നു. ഈ ചിത്രത്തിന്റെ റിലീസും മാറ്റും എന്നാണ് അറിവ്. 


സലിം പി. ചാക്കോ .


No comments:

Powered by Blogger.