ഏറ്റവും വലിയ മതം പ്രണയമാണ്. ജീവിക്കാൻ നമുക്ക് അത് മാത്രം മതി. " ചെത്തി മന്ദാരം തുളസി " യിലെ സോംങ് ടീസർ പുറത്തിറങ്ങി.

ഏറ്റവം വലിയ മതം പ്രണയമാണ്.ജീവിക്കാൻ നമുക്ക് അത് മാത്രം മതി. ചെത്തി മന്ദാരം തുളസിയിലെ സോങ് ടീസർ പുറത്തിറങ്ങി. 


സണ്ണി വെയ്ൻ നായകനാകുന്ന ആർ. എസ് വിമൽ അവതരിപ്പിക്കുന്ന ചിത്രമാണ് " ചെത്തി മന്ദാരം തുളസി " എ വിന്റർ ഓഫ് ലവ് " എന്ന ടാഗ് ലൈനോടുകുടിയാണ് ഇറങ്ങുന്നത് .ആർ . എസ് വിമൽ ഫിലിംസും, യുണൈറ്റഡ് ഫിലിം കിങ്ങ്ഡവും  ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ജനാർദ്ദനും , രാഹുൽ ആറും ,പി. ജിംഷാറും ചേർന്നാണ്. 

റിധി കുമാറാണ് നായിക. പി. ജിംഷാർ കഥയും, അപ്പു ഭട്ടതിരി എഡിറ്റിംഗും ,വിഷ്ണു പണിക്കർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. 

റഫീഖ് അഹമ്മദ് ഗാനരചനയും ഗോവിന്ദ് വസന്ത സംഗീതവും നിർവ്വഹിക്കുന്നു. 96 സിനിമയിലെ വിരഹവും പ്രണയവും ഇഴുകി ചേർന്ന സംഗീതം ഒരുക്കിയത് ഗോവിന്ദ് വസന്തയാണ് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.