നിറഞ്ഞ സദസിൽ അടൂർ ജനകീയ ചലച്ചിത്രമേളക്ക് തുടക്കമായി.


നിറഞ്ഞ സദസിൽ അടൂർ ജനകീയ ചലച്ചിത്രമേളക്ക് തുടക്കമായി. മേളയിൽ ഉദ്ഘാടന ചിത്രം സ്വയംവരം പ്രദർശിപ്പിച്ചു. 11.30 ന് ഉദ്ഘാടന സമ്മേളനം നടന്നു.


മേളയുടെ ആദ്യ ദിനംജിയോബേബി സംവിധാനം ചെയ്ത കുഞ്ഞു ദൈവം പ്രദർശിപ്പിക്കും. ശേഷം സംവിധായകൻ ജിയോബേബിയുമായി അഭിമുഖം നടന്നു . ഉച്ചക്ക് ശേഷം പ്രേം അടൂർ സംവിധാനം ചെയ്ത ബീക്കൺ, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത We the people, അടൂർ ബോയ്സിലെ കുട്ടികൾ സംവിധാനം ചെയ്ത ഭൂമീ ഗീതങ്ങൾ, ഷാജിമോൻ സംവിധാനം ചെയ്ത സീതകളി എന്നീ ഹ്രസ്വചിത്രങ്ങളും capernaum
എന്ന ലോക സിനിമയും പ്രദർശിപ്പിച്ചു.


No comments:

Powered by Blogger.