ക്രിസ്തുമസ് റിലീസുകളിൽ " ഡ്രൈവിംഗ് ലൈസൻസ് " ഒന്നാമത്.


ക്രിസ്തുമസിന് മുന്നോടിയായി തീയേറ്ററുകളിൽ എത്തിയ " ഡ്രൈവിംഗ് ലൈസൻസ് " കളക്ഷനിൽ ഒന്നാം സ്ഥാനം നേടി മുന്നേറുന്നു. 

പ്യഥിരാജ് സുകുമാരനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത  ചിത്രമാണ് " ഡ്രൈവിംഗ് ലൈസൻസ് " 
.സൂപ്പർതാരം ഹരീന്ദ്രനായി  പ്യഥിരാജും , മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കുരുവിളയായി സുരാജ് വെഞ്ഞാറംമൂടും  അഭിനയിക്കുന്നു. 

സിനിമയ്ക്ക് ഉള്ളിലെ സിനിമയാണ് പ്രമേയം. കുടുബ ബന്ധങ്ങൾക്കും , വൈകാരിതയ്ക്കും ഏറെ പ്രധാന്യം നൽകിയാണ് ലാൽ ജൂനിയർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു വിഷയത്തെ വിരുദ്ധ മേഖലകളിൽ നിൽക്കുന്നവർ എങ്ങനെ നോക്കി കാണുന്നു എന്നാണ് സിനിമ പറയുന്നത്. 

വാഹനങ്ങളോടും ഡ്രൈവിംഗിനോടും ഏറെ താൽപര്യമുള്ള ആണ്  സൂപ്പർസ്റ്റാർ ഹരീന്ദ്രൻ .ഇതിനിടയിൽ ഹരീന്ദ്രന്റെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വിഷയം ഉണ്ടായി. ഈ വിഷയത്തിൽ ഇടപെടുന്നത് എം.വി. ഐ കുരുവിളയാണ്. ഹരീന്ദ്രന്റെ ആരാധാകനായ ഇദ്ദേഹത്തിന്റെ ഇടപെടീലിനെ തുടർന്ന് പുതിയ  വിഷയങ്ങൾ ആരംഭിക്കുന്നതാണ് സിനിമയുടെ പ്രമേയം. 

മിയ ജോർജ്ജ് , ദീപ്തി സതി, ലാലു അലക്സ് ,നന്ദു പൊതുവാൾ  , അരുൺ ,സുരേഷ് ക്യഷ്ണ , സലിംകുമാർ ,സൈജു കുറുപ്പ് , മേജർ രവി , ശിവജി ഗുരുവായൂർ, വിജയരാഘവൻ ,ഇടവേള ബാബു ,അനീഷ് ജി. മേനോൻ ,മാസ്റ്റർ ആദീഷ് ,വിജയകുമാർ സുനിൽ ബാബു , തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

സന്തോഷ് വർമ്മ ഗാനരചനയും ,യാസൻ ഗ്യാരി പേരേര ,നേഹ നായർ എന്നിവർ സംഗീതവും , അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണവും , രതീഷ് രാജ് എഡിറ്റിംഗും ,പ്രശാന്ത് മാധവ് കലാ സംവിധാനവും ,ആർ. ജെ. വയനാട് കോസ്റ്റുമും നിർവ്വഹിക്കുന്നു. സച്ചിയാണ് തിരക്കഥ ഒരുക്കുന്നത് .

പൃഥിരാജ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനും , സുപ്രിയാ മേനോനും ചേർന്നാണ്   നിർമ്മിച്ചിരിക്കുന്നത്.
ഹണീ ബി ടു എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത് .

സുരാജ് വെഞ്ഞാറംമൂട് എം.വി.ഐ കുരുവിളയെ ശ്രദ്ധേയമായി അവതരിപ്പിച്ചു.  ഹരീന്ദ്രൻ എന്ന സിനിമ നടനായി പൃഥിരാജ് മികച്ച അഭിനയം കാഴ്ചവെച്ചു. സിനിമയ്ക്ക് ഉളളിലെ പല വിഷയങ്ങളും പ്രമേയത്തിൽ പറയുന്നു. തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ്.

കുടുംബ ബന്ധങ്ങൾക്ക് പ്രധാന്യം നൽകിയാണ് ലാൽ ജൂനിയർ സിനിമ ഒരുക്കിയിട്ടുള്ളത്. 

Rating : 3.5 / 5. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.