നടി ഷീലു എബ്രഹാമിന്റെയും ,നിർമ്മാതാവ് എബ്രഹാം മാത്യുവിന്റെയും മകൻ നിലിന്റെ ആദ്യകുർബ്ബാന ചടങ്ങ് താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

നടി ഷീലു എബ്രഹാമിന്റെയും, നിർമ്മാതാവും വ്യവസായിയുമായ എബ്രഹാം മാത്യുവിന്റെ മകനുമായ നീലിന്റെ ആദ്യകുർബ്ബാന ചടങ്ങ്  താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. 

കല്യാൺ ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് ഇലവനാലിന്റെ കാർമ്മികത്വത്തിലും മറ്റ് നിരവധി വൈദിക ശ്രേഷ്ഠരുടെയും ,സിസ്റ്റേഴ്സിന്റെ സാന്നിദ്ധ്യത്തിലും ആദ്യകുർബ്ബാന നടന്നു. 

മെഗാസ്റ്റാർ മമ്മൂട്ടി , സംവിധായകനും നടനുമായ രഞ്ജി പണിക്കർ , സംവിധായകൻ കണ്ണൻ താമരക്കുളം , നമിത പ്രമോദ് , രമേഷ് പിഷാരടി ,കാവ്യ ദിലീപ് , നിർമ്മാതാവ് ബി. ഉണ്ണികൃഷ്ണൻ ,സിദ്ദിഖ് ,ദേവൻ ,മനോജ്‌ കെ. ജയൻ ,ബൈജു സന്തോഷ് , കൈലാഷ് തുടങ്ങിയ ഒട്ടേറെ സിനിമ രംഗത്ത് നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.