തൊണ്ണൂറുകളിലെ രജനികാന്തിന്റെ മടങ്ങിവരവാണ് " ഡർബാർ " .രജനികാന്തിന്റെ "ഡർബാർ ( Court) " എ.ആർ മുരുഗദോസ് രചനയും ,സംവിധാനവും  നിർവ്വഹിക്കുന്നു.  ഒരു മാസ് ഇൻവെസ്റ്റിഗേഷൻ  ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത് .

27 വർഷങ്ങൾക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് പോലിസ് വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് ഉണ്ട്. മുംബൈ സിറ്റി പോലീസ് അസിസ്റ്റൻറ് കമ്മീഷണർ  ആദിത്യ അരുണാചലം                      ഐ. പി.എസായി രജനികാന്ത് വേഷമിടുന്നു.രജനികാന്തും ഹിറ്റ് മേക്കർ ഏ.ആർ മുരുഗദോസും ആദ്യമായി ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു .

നയൻതാരയാണ് നായിക. മലയാളിയായ നിവേദ തോമസ് രജനിയുടെ മകളായി അഭിനയിക്കുന്നു .ഹിന്ദി്നടൻ സുനിൽ ഷെട്ടി വില്ലൻ വേഷത്തിലും എത്തുന്നു.  യോഗി ബാബു ,പാട്രിക്ക് ബാബർ , ജാറ്റിൻ സർണ, നവാബ് ഷാ ,ദലീപ് താഹിൽ  എന്നിവർ  അഭിനയിക്കുന്ന ഈ ചിത്രം അലിരാജ സുഭാസ്കരൻ നിർമ്മിക്കുന്നു. 

സംഗീതം അനിരുദ്ധ് ചന്ദ്രശേഖറും , ഗാനരചന വിവേക് ,സ്വാൻ ,യോഗിബി ,എന്നി്വരും ,എഡിറ്റിംഗ് ഏ. ശ്രീകർപ്രസാദും നിർവ്വഹിക്കുന്നു .ലൈക്ക പ്രൊഡക്ഷൻസാണ്  ചിത്രം അവതരിപ്പി്ക്കുന്നത്. കേരളത്തിൽ ഗൃഹലക്ഷ്മി് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

മുംബെ നഗരത്തിൽ നടക്കുന്ന മയക്ക് മരുന്ന് മാഫിയയെ അമർച്ച ചെയ്യാൻ പോലീസ് നടത്തുന്ന ശ്രമങ്ങളും, ഒരു മാർച്ച് 12ന് പോലീസ് ഓഫീസറൻ മാരെ ഒരു കെട്ടിടത്തിൽ ഇട്ട് തീ കൊളുത്തി കൊല്ലുകയും ചെയ്യുന്നു  .ഇത് പോലീസിന് വലിയ അപമതിപ്പ് ഉണ്ടാക്കി. പോലിസിനെ വിലയില്ലാതാക്കി കാണിക്കാൻ ഹരി ചോപ്രയും സംഘവും നടത്തുന്ന ശ്രമങ്ങളും  സിനിമ പറയുന്നു.  ഇതിനെതിരെ ആദിത്യ അരുണാചലം ഐ.പി.എസ് നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം. 

ഒരു മാസ് എന്റെർടെയ്നർ സിനിമയായി ഡർബാറിനെ കാണാം മലയാളി നിവേദ തോമസിന്റെ അഭിനയം നന്നായി. ദളപതിയ്ക്ക് ശേഷം സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അനിരുദ്ധിന്റെ സംഗീതം പ്രേക്ഷക ശ്രദ്ധ നേടി. നയൻതാരയും നന്നായി അഭിനയിച്ചു. 

രജനികാന്തിന്റെ പഞ്ച് ഡയലോഗുകൾ ആണ് സിനിമയുടെ ഹൈലൈറ്റ്. പോലീസ് വേഷം ഒരിക്കൽ കൂടി ഗംഭീരമാക്കി രജനികാന്ത് .ഡാൻസ് ഈ പ്രായത്തിലും തനിക്ക് വഴങ്ങുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു സൂപ്പർസ്റ്റാർ രജനികാന്ത്. 


Rating : 3.5 / 5 .

സലിം  പി. ചാക്കോ .

No comments:

Powered by Blogger.