തമിഴ്നാട്ടിൽ " ദർബാർ " കാണാൻ ലീവും, ടിക്കറ്റിന് പണവും നൽകി ചില സ്വകാര്യ കമ്പനികൾ .

സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ  " ദർബാർ "നാളെ ( ജനുവരി 9 വ്യാഴം)  തീയേറ്ററുകളിൽ എത്തുമ്പോൾ തമിഴ്നാട്ടിൽ ആരാധർക്ക്  ആശ്വാസമായി ലീവും ടിക്കറ്റും നൽകി സ്വകാര്യ കമ്പനികൾ .

സിനിമ കാണാൻ പോകുന്നവർക്ക് ശബളത്തോടു കൂടിയ ലീവിന് പുറമെ ടിക്കറ്റെടുക്കാൻ പണവും നൽകുകയാണ് ചെന്നൈയിലെ ചില കമ്പനികൾ .ഇത് സംബന്ധിച്ച് കമ്പനികൾ പുറത്തുവിട്ട അറിയിപ്പ് തമിഴ്നാട്ടിലെ സമൂഹമാദ്ധ്യങ്ങളിൽ വൈറലായപ്പോൾ അത് സിനിമയുടെ പരസ്യം കൂടെ അവുകയാണ് .

രജനികാന്തിന്റെ "ഡർബാർ ( Court) " എ.ആർ മുരുകദോസ് രചനയും ,സംവിധാനവും  നിർവ്വഹിക്കുന്നു.  ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണിത് .

നയൻതാര ,സുനിൽ ഷെട്ടി , നിവേദിത തോമസ് , യോഗി ബാബു ,തമ്പി രാമയ്യ ,സിമ്രാൻ , പാട്രിക്ക് ബാബർ , ജതിൻ സർണ, നവാബ് ഷാ ,ദലീപ് താഹിൽ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം അലിരാജ സുബാസ്കരൻ നിർമ്മിക്കുന്നു. 

സംഗീതം അനിരുദ്ധ് ചന്ദ്രശേഖറും , ഛായാഗ്രഹണം സന്തോഷ് ശിവനും , എഡിറ്റിംഗ് ഏ. ശ്രീകർപ്രസാദും നിർവ്വഹിക്കുന്നു .ലൈക്ക പ്രൊഡക്ഷൻസ് ചിത്രം പൊങ്കലിന്  മുന്നോടിയായി തീയേറ്ററുകളിൽ  എത്തിക്കും. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.