" ഹരിപ്പാട് ഗ്രാമപഞ്ചായത്തിൽ " ഹരിയായി അസ്കർ സൗദ്ദാൻ അഭിനയിക്കുന്നു .
സിബ്രാ മീഡിയ ബാനറിൽ നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഹരിപ്പാട് ഗ്രാമ പഞ്ചായത്ത് " സിനിമയുടെ പൂജ ജനുവരി 5 ഞായറാഴ്ച രാവിലെ 9 മുതൽ 11 വരെ കൊച്ചി കലൂർ ഗോകുലം പാർക്കിൽ നടക്കും.ഹൈബി ഈഡൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ സിദ്ദിഖ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.
മുജീബ് റഹ്മാൻ നിർമ്മാണവും ,സ്ക്രിപ്റ്റ് & ലിറിക്സ് റിജു കോശിയും ,ഛായാഗ്രഹണം മുബഷിർ പട്ടാമ്പിയും,മ്യൂസിക് കമാൽ പ്രം & റിജു കോശിയും ,പ്രൊഡക്ഷൻ കൺട്രോളർ ലെനിൻ അനിരുദ്ധനും ,പ്രൊഡക്ഷൻ മാനേജർ മുസ്തഫ അയിലക്കാടും ,ലൊക്കേഷൻ മാനേജർ രമേശൻ ഹരിപ്പാടും ,എഡിറ്റിംഗ് ബിനീഷ് ചന്ദ്രനും ,കലാസംവിധാനം അജയൻ അയിലക്കാടും ,പി ആർ ഓ അയ്മനം സാജനും ,സ്റ്റിൽ സജി ഹരിപ്പാടും നിർവ്വഹിക്കുന്നു. ഓൺലൈൻ പ്രമോഷൻ സിനിമ പ്രേക്ഷക കൂട്ടായ്മയാണ് .
മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരങ്ങളെ അണിനിരത്തി അണിയിച്ചൊരുക്കുന്ന ചിത്രമാണ് "ഹരിപ്പാട് ഗ്രാമപഞ്ചായത്ത് " .
അസ്ക്കർ സൗദാൻ പ്രധാന റോളിൽ അഭിനയിക്കുന്ന ചിത്രമാണിത്. ധർമ്മജൻ ബോൾഗാട്ടി , നീന കുറുപ്പ് ,ഭീമൻ രഘു , സുനിൽ സുഗദ ,കോട്ടയം പ്രദീപ്, ,കോബ്രാ രാജേഷ് , ബേസിൽ മാത്യു പാലയ്ക്ക്ക്കപ്പള്ളി ,ബിജുകുട്ടൻ ,ശിവജി ഗുരുവായൂർ , അരിസ്റ്റോ സുരേഷ് ,ഫിയാസ് കരീം തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
സലിം പി. ചാക്കോ .
No comments: