" അഞ്ചാംപാതിരാ " നാളെ ( ജനുവരി പത്തിന്) റിലീസ് ചെയ്യും.



കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മനുവേൽ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലർ മൂവി  " അഞ്ചാംപാതിരാ " നാളെ            ( ജനുവരി പത്തിന് ) റിലീസ്  ചെയ്യും  .മലയാളത്തിൽ പുറത്തിറങ്ങാൻ പോവുന്ന ഒരടിപൊളി ത്രില്ലറായിരിക്കും അഞ്ചാം പാതിരാ. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ ഹിറ്റായി കഴിഞ്ഞു.

Watch Trailer https://youtu.be/dn5KZD1E67Y

ആഷീഖ് ഉസ്മാൻ പ്രൊഡക്ഷൻസും , മാനുവേൽ മൂവി മേക്കേഴ്സും ചേർന്ന് അവതരിപ്പിക്കുന്ന  ഈ ചിത്രം നിർമ്മിക്കുന്നത് അഷീഖ് ഉസ്മാനാണ്.
 
ഷറഫുദീൻ , ഉണ്ണിമായ പ്രസാദ് , ഇന്ദ്രൻസ് ,ശ്രീനാഥ് ഭാസി ,രമ്യാ നമ്പീശ്വൻ , ജിനു ജോസഫ്, ദിവ്യ ഗോപിനാഥ് , ഹരി ക്യഷ്ണൻ , അഭീറാം പൊതുവാൾ  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

ഛായാഗ്രഹണം ഷൈജു ഖാലിദും , എഡിറ്റിംഗ് സൈജു ശ്രീധരനും, സംഗീതം സുശീൻ ശ്യാമും,ശബ്ദ ലേഖനം വിഷ്ണു ഗോവിന്ദും , ശ്രീ ശങ്കറും , കലാസംവിധാനം ഗോകുൽദാസും ,കോസ്റ്റും സ്റ്റെഫി സേവ്യറും ,മേക്കപ്പ് റോണക്സ് സേവ്യറും ,  ആക്ഷൻ സുപ്രിംസുന്ദറും  നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ . 

സെൻട്രൽ പിക്ച്ചേഴ്സ്                              " അഞ്ചാംപാതിരാ " നാളെ ( ജനുവരി പത്തിന് )  തിയേറ്ററുകളിൽ എത്തിക്കും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.