നീതിദേവത കണ്ണടയ്ക്കുബോൾ നീതി നിഷേധിക്കപ്പെടുന്നവരുടെ കഥയുമായി " അഞ്ചാംപാതിരാ " . മികച്ച ഇൻവെസ്റ്റിഗേഷൻ ക്രൈം തില്ലറുമായി മിഥുൻ മാനുവൽ തോമസ്.


" Your Sleepless Nights Are Coming " .
.....................................................................

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഒരു  ഇൻവെസ്റ്റി്ഗേഷൻ  ക്രൈം  ത്രില്ലർ മൂവിയാണ്   " അഞ്ചാംപാതിരാ " .
ഒരു സീരിയൽ കില്ലറിന് പുറകെ പോകുന്ന പോലിസും , അവരെ സഹായിക്കുന്ന സ്വതന്ത്ര ക്രിമിനോളജിസ്റ്റ് ഡോ. അൻവർ ഹുസൈന്റെയും കഥയാണ് ഈ സിനിമയുടെ പ്രമേയം .

അൻവർ ഹുസൈൻ പ്രേക്ഷകന്റെ പ്രതിനിധിയായി മാറുന്നു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഞെട്ടിക്കുന്ന ട്വിസ്റ്റുകളും, സംഭവങ്ങളുമായി കഥ മുന്നോട്ട് പോകുന്നു. ടെക്നിക്കുകളും, വിഷ്വലുകളും ,കഥയുമെല്ലാം ഗംഭീരമായി. 

ഡോ. അൻവർ ഹുസൈൻ കുഞ്ചാക്കോ ബോബന്റെ സിനിമ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ്. ഡി.സി.പി. കാതറിൻ മറിയയായി ഉണ്ണിമായ പ്രസാദ് മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. ഏ.സി.പി അനിൽ മാധവനായി ജിനു ജോസഫും തിളങ്ങി. അതിഥിതാരങ്ങളായി എത്തിയ ഷറഫുദ്ദീനും , നിഖില വിമലും പ്രേക്ഷകരുടെ മനസിൽ ഇടം നേടി. 

ആഷീഖ് ഉസ്മാൻ പ്രൊഡക്ഷൻസും , മാനുവൽ മൂവി മേക്കേഴ്സും ചേർന്ന് അവതരിപ്പിക്കുന്ന  ഈ ചിത്രം നിർമ്മിക്കുന്നത് അഷീഖ് ഉസ്മാനാണ്.
 
ഇന്ദ്രൻസ് ,ശ്രീനാഥ് ഭാസി ,മാത്യൂ തോമസ് ,രമ്യ നമ്പീശ്വൻ , ദിവ്യ ഗോപിനാഥ് , ഹരി ക്യഷ്ണൻ , അഭീറാം പൊതുവാൾ  ,അസീം ജമാൽ ,ഷൈജു ശ്രീധർ ,അഭിറാം ,ജാഫർ ഇടുക്കി, മധു വാര്യർ ,തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

ഛായാഗ്രഹണം ഷൈജു ഖാലിദും , എഡിറ്റിംഗ് സൈജു ശ്രീധരനും, സംഗീതം സുശീൻ ശ്യാമും,ശബ്ദ ലേഖനം വിഷ്ണു ഗോവിന്ദും , ശ്രീ ശങ്കറും , കലാസംവിധാനം ഗോകുൽദാസും ,കോസ്റ്റും സ്റ്റെഫി സേവ്യറും ,മേക്കപ്പ് റോണക്സ് സേവ്യറും ,  ആക്ഷൻ സുപ്രിംസുന്ദറും ,മാഫിയ ശശിയും നിർവ്വഹിക്കുന്നു. ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ . സെൻട്രൽ പിക്ച്ചേഴ്സ്  ആണ്  " അഞ്ചാംപാതിരാ " തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .

ഛായാഗ്രഹണവും, എഡിറ്റിംഗും ,പശ്ചാത്തല സംഗീതവും സിനിമയുടെ വിജയ ഘടകങ്ങളായി മാറി. കോമഡി ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ടിരുന്ന മിഥുൻ മാനുവൽ തോമസിന്റെ ത്രില്ലർ മൂവിലേക്കുള്ള മാറ്റം ശ്രദ്ധേയമായി .ഓം ശാന്തി ഓശാന ( 2014) ,ആട് (2015) ,ആൻ മറിയ കലിപ്പിലാണ് ( 2016) ,അലമാര    ( 2017) , ആട് 2 ( 2018) ,ആർജന്റീന ഫാൻസ് കാട്ടൂർക്കടവ് ( 2019) എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് 2020-ന്റെ തുടക്കത്തിൽ വ്യത്യസ്ത ചിത്രവുമായി മിഥുൻ മാനുവൽ തോമസ് എത്തിയിരിക്കുന്നത്. 

മലയാള സിനിമയിലെ മികച്ച ത്രില്ലർ സിനിമകളിൽ ഒന്നായി മാറിയിരിക്കുകയാണ്   "അഞ്ചാംപാതിരാ .യുവപ്രേക്ഷകർ ഈ സിനിമ ഏറ്റെടുക്കും. 

Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.