പ്രേക്ഷകരെ ഇളക്കിമറിക്കാൻ രജനികാന്തിന്റെ " ഡർബാർ'' നാളെ ( ജനുവരി 9 വ്യാഴം) തീയേറ്ററുകളിൽ എത്തും.രജനികാന്തിന്റെ "ഡർബാർ ( Court) " എ.ആർ മുരുകദോസ് രചനയും ,സംവിധാനവും  നിർവ്വഹിക്കുന്നു.  ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഈ ചിത്രം നാളെ ( ജനുവരി ഒൻപതിന്  ) റിലീസ് ചെയ്യും. 

നയൻതാര ,സുനിൽ ഷെട്ടി , നിവേദിത തോമസ് , യോഗി ബാബു ,തമ്പി രാമയ്യ ,സിമ്രാൻ , പാട്രിക്ക് ബാബർ , ജതിൻ സർണ, നവാബ് ഷാ ,ദലീപ് താഹിൽ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം അലിരാജ സുബാസ്കരൻ നിർമ്മിക്കുന്നു. 

സംഗീതം അനിരുദ്ധ് ചന്ദ്രശേഖറും , ഛായാഗ്രഹണം സന്തോഷ് ശിവനും , എഡിറ്റിംഗ് ഏ. ശ്രീകർപ്രസാദും നിർവ്വഹിക്കുന്നു .ലൈക്ക പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം  ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.