ദാസേട്ടൻ @ 80


ഗാനഗന്ധർവന്  ജന്മദിനാശംസകൾ.
.................................................................

കെ.ജെ യേശുദാസ് എന്ന കട്ടാശ്ശേരി ജോസഫ് യേശുദാസ് 1940 ജനുവരി പത്തിന് ഫോർട്ട് കൊച്ചിയിൽ നാടക നടനും ,പ്രസിദ്ധ സംഗീതജ്ഞനുമായ ആഗസ്റ്റിൻ ജോസഫിന്റെ മകനായി ജനിച്ചു. 

ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല ,കർണ്ണാടക സംഗീത രംഗത്തും ഈ ഗായകൻ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ജനപ്രിയ ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചതിൽ ബഹുഭൂരിപക്ഷവും. 
മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം എട്ട് തവണ നേടിയിട്ടുണ്ട് .പത്മവിഭൂഷൺ ,പത്മഭൂഷൺ ,പത്മശ്രീ എന്നിവയും നേടി.

1961-ൽ നവംബർ 14 ന്‌ കെ.എസ്. ആൻറണി സംവിധാനം ചെയ്ത " കാൽപ്പാടുകൾ " എന്ന ചിത്രത്തിൽ ആദ്യമായി പാടി." ജാതിഭേദം മതദ്വേഷം " എന്ന് തുടങ്ങുന്ന ഗുരുദേവ കീർത്തനമായിരുന്നു അത് .

ഭാര്യ: പ്രഭ ,
മക്കൾ : വിനോദ് ,വിജയ്  ,വിശാൽ .

....................................................................

സലിം പി. ചാക്കോ .

No comments:

Powered by Blogger.