പ്രേംനസീർ ഓർമ്മയാട്ട് ജനുവരി 16ന് 31 വർഷം ." നിത്യഹരിതം ഈ ഓർമ്മകൾ " .


മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകൻ എന്ന് വിളിക്കപ്പെടുന്ന നടനാണ് പ്രേംനസീർ. ചിറഞ്ഞിക്കൽ അബ്ദുൾ ഖാദർ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ സൂപ്പർ താരമായിരുന്നു പ്രേംനസീർ. 

ചിറയിൻകീഴിൽ അക്കോട്  ഷാഹുൽ ഹമീദിന്റെയും , അസുമ ബീവിയുടെയും മകനായി 1929 ഡിസംബർ പതിനാറിന് ജനിച്ചു. കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിരവിലാസം സ്കൂൾ , ആലപ്പുഴ എസ്.ഡി. കോളേജ്‌ ,ചങ്ങാനശ്ശേരി എസ്.ബി കോളേജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

പ്രേംനസീറിന്റെ രണ്ടാമത്തെ ചിത്രമായ " വിശപ്പിന്റെ വിളി'' യുടെ ചിത്രീകരണത്തിനിടെ തിക്കുറിശ്ശി സുകുമാരൻ നായരാണ് അദ്ദേഹത്തിന്റെ പേര് നസീർ എന്നായി പുനർനാമകരണം ചെയ്യതത്.1989 ജനുവരി പതിനാറിന് ആറുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. 

1952-ൽ " മരുമകൾ " എന്ന ചിത്രത്തിലുടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. 672 സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിൽ 56 തമിഴ് ചിത്രങ്ങളും, 32 കന്നഡ ചിത്രങ്ങളും ,21 തെലുങ്ക് ചിത്രങ്ങളും ഉൾപ്പെടും .അദ്ദേഹം ഷീലയുമൊത്ത് 130 ചലച്ചിത്രങ്ങളിൽ പ്രണയജോഡികളായി അഭിനയിച്ചു. 1978- ൽ 41 ചിത്രങ്ങളും ,1979-ൽ 39 ചിത്രങ്ങളും പുറത്തിറങ്ങി. 93 നായികമാരുമായി അദ്ദേഹം അഭിനയിച്ചു.  ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നസ് റിക്കാർഡ് അദ്ദേഹത്തിനാണ്. 1980-ൽ പുറത്തിറങ്ങിയ " കരിപുരണ്ട ജീവിതങ്ങൾ'' ആയിരുന്നു ആഞ്ഞുറാമത് ചിത്രം. 

ഇന്ത്യൻ സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ " പത്മഭൂഷൺ " പുരസ്കാരം 1983-ൽ അദ്ദേഹത്തിന് നൽകി.        പ്രേംനസീർ - കെ.ജെ. യേശുദാസ് ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാ ചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. 1990-ൽ പുറത്തിറങ്ങിയ " കടത്തനാടൻ അമ്പാടി "യാണ് അവസാന ചിത്രം. 1951-ൽ അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ  " ത്യാഗ സീമ " റിലിസ് ചെയ്തിട്ടില്ല. 

മരുമക്കൾ, വിശപ്പിന്റെ വിളി , അച്ഛൻ,  പൊൻകതിർ , മനസാക്ഷി, കിടപ്പാടം , ബാല്യസഖി, അവൻ വരുന്നു, അവകാശി, സി.ഐ.ഡി, അനിയത്തി, മന്ത്രവാദി, അവർ ഉണരുന്നു , ആത്മാർപ്പണം, പാടാത്ത പൈങ്കിളി, ജയിൽ പുള്ളി, ദേവസുന്ദരി, മറിയക്കുട്ടി, ലില്ലി, ചതുരംഗം , സഹോദരി ,തിലകം, സീത ,ഉണ്ണിയാർച്ച, കൃഷ്ണകുചേല , ഞ്ജാന സുന്ദരി , ശ്രീരാമ പട്ടാഭിഷേകം, ലൈ മജ്നു , കാൽപ്പാടുകൾ , സ്നാപക യോഹന്നാൻ, സത്യഭാമ, നിണമണിഞ്ഞ കാൽപ്പാടുകൾ, കലയും കാമിനിയും , കാട്ടുമൈന, ചിലമ്പൊലി, സ്കൂൾ മാസ്റ്റർ, പഴശി രാജാ , ഒരാൾ കൂടി കള്ളനായി ,കുട്ടി കുപ്പായം, കുടുംബിനി, കറുത്ത കൈ, ദേവാലയം ,ഭാർഗ്ഗവി നിലയം ,ആയിഷ , അൾത്താര , തങ്കക്കുടം , ശകുന്തള , റോസി, രാജമല്ലി ,പോർട്ടർ കുഞ്ഞാലി , ഓടയിൽ നിന്ന്, മുതലാളി ,   മുറപെണ്ണ്, മായാവി , കുപ്പിവള , കൊച്ചുമോൻ ,കാവ്യമേള , കാത്തിരുന്ന നിക്കാഹ്, കളിയോടം , ജിവിതയാത്ര , ഇണപ്രാവുകൾ , ദേവത, ചേട്ടത്തി, ഭൂമിയിലെ മാലാഖ ,തിലോത്തമ , സ്ഥാനാർത്ഥി സാറാമ്മ , സ്റ്റേഷൻ മാസ്റ്റർ,  പ്രിയതമ , പൂച്ചക്കണ്ണി , പിഞ്ചുഹൃദയം , പെൺ മക്കൾ, കുഞ്ഞാലി മരയ്ക്കാർ  , കൂട്ടുകാർ എന്നി ചിത്രങ്ങൾ ആദ്യകാല സിനിമകളിൽപ്പെടും.

ഇരുട്ടിന്റെ അത്മാവ് , നഗരമേ നന്ദി, കോട്ടയം കൊലക്കേസ് ,അശ്വമേധം, മുറപെണ്ണ് ,അഴകുള്ള സെലീന ,  വിദ്യാർത്ഥി, തുലാഭാരം, പുന്നപ്ര വയലാർ ,സൂസി ,നദി, കടൽപ്പാലം, കള്ളിചെല്ലമ്മ , ത്രിവേണി, ലോട്ടറി ടിക്കറ്റ്, സി.ഐ. ഡി. നസീർ, മിസ്സ് മേരി, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, രാജഹംസം, നെല്ല്, അയലത്തെ സുന്ദരി, അരക്കള്ളൻ മുക്കാൽ കള്ളൻ, മാനിഷാദ ,ബാബുമോൻ , ആലിബാബയും 41 കള്ളൻമാരും, തുലാവർഷം , പിക് പോക്കറ്റ്, കായംകുളം കൊച്ചുണ്ണിയുടെ മകൻ, ആയിരം ജന്മങ്ങൾ , സുജാത , തോൽക്കാൻ എനിക്കു മനസ്സില്ല , സഖാക്കളെ മുന്നോട്ട് , മിനിമോൾ, കണ്ണപ്പനുണ്ണി, അപരാധി , അച്ചാരം അമ്മിണി ഓശാരം ഓമന, തച്ചോളി അമ്പു , ലിസ , കടത്തനാട്ടു മാക്കം, ജയിക്കാനായി ജനിച്ചവൻ , ഈ ഗാനം മറക്കുമോ, വെള്ളായണി പരമു , സർപ്പം, മാമാങ്കം ,ഇരുമ്പഴികൾ , പാലാട്ടു കുഞ്ഞിക്കണ്ണൻ ,നായാട്ട്, ലാവ , കരിപുരണ്ട ജീവിതങ്ങൾ, ഇത്തിക്കരപ്പക്കി , ചന്ദ്രഹാസം, ലൗ ഇൻ സിംഗപ്പൂർ, വിട പറയും മുമ്പേ , തേനും വയമ്പും , തടവറ , സംഘർഷം, സഞ്ചാരി രക്തം , കാഹളം, ഇതിഹാസം, അട്ടിമറി, അറിയപ്പെടാത്ത രഹസ്യം , അടിമചങ്ങല  , ശ്രീ അയ്യപ്പനും വാവരും , പോസ്റ്റ്മോർട്ടം , പടയോട്ടം , പാഞ്ചജന്യം , നാഗമത്തു തമ്പുരാട്ടി , ജംബുലിംഗം , ദ്രോഹി , ചമ്പൽക്കാട് , അങ്കച്ചമയം , ആരംഭം , ആക്രോശം , യുദ്ധം , പാസ്പോർട്ട്, മോർച്ചറി, മഹാബലി , കാര്യം നിസ്സാരം , ഭൂകമ്പം , ആട്ടക്കലാശം , ആധിപത്യം, പ്രേംനസീറിനെ കാൺന്മാനില്ല ,  വെള്ളം, കുരിശ്ശുയുദ്ധം, കൃഷ്ണ ഗുരുവായുരപ്പാ , കടമറ്റത്തച്ചൻ , ശത്രു , മുഖ്യമന്ത്രി , മാന്യമഹാജനങ്ങളെ , അയൽവാസി ഒരു ദരിദ്രവാസി , ധ്വനി , ലാൽ അമേരിക്കയിൽ, കടത്തനാടൻ അമ്പാടി  എന്നീ ചിത്രങ്ങൾ പ്രേക്ഷക സമൂഹം ഏറ്റുവാങ്ങിയ ചിത്രങ്ങളാണ് .

 ഹബീബ ബീവിയാണ് ഭാര്യ. മക്കൾ:  ലൈലാ , റസിയ ,നടൻ ഷാനവാസ് , റീത്ത. മരുമക്കൾ: റഷീദ്, ഹാഷിം , അയിഷാ ബീവി , ഡോ. ഷറഫുദ്ദീൻ. അന്തരിച്ച നടൻ പ്രേംനവാസ് സഹോദരനാണ്. 

അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങളുടെ നിർമ്മാതാക്കൾ ഉദയ, മേരിലാൻഡ് സ്റ്റുഡിയോകൾ ആയിരുന്നു. മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിലെ പുരുഷ സങ്കൽപ്പങ്ങളുടെ സാക്ഷാത്ക്കാരമായിരുന്നു നിത്യഹരിത നായകൻ പ്രേം നസീറിന്റെ കഥാപാത്രങ്ങൾ.




സലിം പി. ചാക്കോ . 

No comments:

Powered by Blogger.