പൂരപറമ്പിലെ പുള്ള് ഗിരിയും സംഘവും " THRISSUR പൂരം " മാസാക്കി മാറ്റി.

അദ്വൈത് ജയസൂര്യയുടെ  തകർപ്പൻ അഭിനയം . രാജേഷ് മോഹനന്റെ മികച്ച സംവിധാനം. 
.....................................................................

ജയസൂര്യ മാസ് ആക്ഷൻ ഹീറോ ആകുന്ന " THRISSUR പൂരം " രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്നു. തൃശൂർ ശക്തൻ മാർക്കറ്റിലെ പുള്ള് ഗിരിയായി  ജയസൂര്യ വേഷമിടുന്നു. ഗിരി വിചാരിച്ചാൽ എന്തും നടക്കും. അയാളുടെ ജീവിതമാണ് സിനിമ . 

ക്രിസ്തുമസ് കാലയളവ് ഫെസ്റ്റിവൽ കൂടിയാണ് .എല്ലാ ഘടകങ്ങളും ഉൾകൊളളുന്ന മാസ് ആക്ഷൻ ഫാമിലി സിനിമയാണിത് . ഫ്രൈഡേ  ഫിലിം ഹൗസ് ഇതുവരെ നിർമ്മിച്ച ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തയുള്ള ചിത്രം. 

പുള്ള് ഗിരിയായി ജയസൂര്യ തകർപ്പൻ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ആക്ഷൻ രംഗങ്ങൾ ജയസൂര്യ ചെയ്തിരിക്കുന്നത് .

കഥ, തിരക്കഥ , സംഗീതം രതീഷ് വേഗയും, ഛായാഗ്രഹണം ആർ.ഡി .രാജശേഖറും , എഡിറ്റിംഗ് ദീപു ജോസഫും, കലാ സംവിധാനം അരുൺ വെഞ്ഞാറംമൂടും , മേക്കപ്പ് റോണക്സ് സേവ്യറും ,കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും , ജയസൂര്യ കോസ്റ്റ്യൂം സരിത ജയസൂര്യയും, ആക്ഷൻ സംവിധാനം ദിഹിലിപ് സുബ്രരായൻ , രവി വർമ്മൻ , മാഫിയശശി എന്നിവരും , വിജയ് ബാബു നിർമ്മാണവും , വിനയ് ബാബു ഏക്സിക്യുട്ടിവ് പ്രൊഡ്രൂസറും ,കെ. അമ്പാടി ക്രിയേറ്റിവ് സംവിധാനവും നിർവ്വഹിക്കുന്നു. വാഴൂർ ജോസാണ് പി.ആർ. ഓ .,ഷിബു ജി. സുശീലൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. ഫ്രൈഡേ ഫിലിം ഹൗസാണ് സിനിമ നിർമ്മിച്ചിരിക്കുന്നത് .

വിജയ് ബാബു, സ്വാതി റെഡ്ഡി, സുധീർ കരമന , ഇന്ദ്രൻസ്, മല്ലിക സുകുമാരൻ, ടി.ജി. രവി, മണിക്കുട്ടൻ   ,സാബുമോൻ ,സുദേവ് നായർ , ശ്രീജിത്ത് രവി, ഗായത്രി അരുൺ ,മനേഷ് കൃഷ്ണാ , ജോൺ  കൈപ്പള്ളിൽ ,സാദീഖ് , ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പുള്ളി ഗിരിയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് ജയസൂര്യയുടെ മകൻ അദ്വൈത് ജയസൂര്യയാണ്. സിനിമയുടെ തുടക്കത്തിലാണ് അദ്വൈതിനെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയത്തിൽ അച്ഛനെക്കാൾ ഒട്ടും മോശമല്ലെന്ന് മകൻ തെളിയിച്ചിരിക്കുന്നു. മികച്ച അഭിനയം അദ്വൈത്  കാഴ്ചവച്ചു. 

ജയസൂര്യയുടെ സിനിമ കരിയറിലെ ഒരു വ്യതസ്തയുള്ള കഥാപാത്രവും, മാസുമാണ് പുള്ള്  ഗിരി. പുള്ള് ഗിരി തകർത്താടിയിരിക്കുന്നു. വക്കീൽ രാജലക്ഷ്മിയായി മല്ലിക സുകുമാരനും , സുധി രങ്കനായി സുദേവ് നായരും നന്നായിട്ടുണ്ട്. സ്വാതി റെസ്സിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. 

ഛായാഗ്രഹണവും, എഡിറ്റിംഗും ശ്രദ്ധേയമായി. ആക്ഷൻ രംഗങ്ങൾ മാസാണ്. രാജേഷ്  മോഹനന്റെ സംവിധാന മികവ് എടുത്ത് പറയാം. ജയസൂര്യയുടെ കോസ്റ്റും നന്നായി.
രതീഷ് വേഗയുടെ സംഗീത സംവിധാനത്തിൽ നിന്ന് തിരക്കഥാകൃത്തിലേക്കുള്ള  മാറ്റം മോശമായില്ല .

പുള്ള് ഗിരിയും സംഘവും " Thrissur പൂരം'' ത്തിൽ തകർത്താടിയിരിക്കുകയാണ്. പക്കാ മാസ് എന്റെർടെയ്നറാണ് " Thrissur പൂരം'' .


 Rating : 3.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.