" My സാന്റാ പ്രേക്ഷകരുടെ സാന്റായായി " . ഫാന്റസിയും , തമാശയും, സ്നേഹവും ചേർന്ന കുടുംബചിത്രം .

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്ത ചിത്രമാണ്  " My സാന്റാ "  .എല്ലാത്തരം പ്രേക്ഷകർക്കും പറ്റിയ ക്രിസ്തുമസ് വിരുന്നാണ് ഈ സിനിമ .ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർ ടെയ്നറാണ് " My സാന്റാ " .

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഐസ്സ എലിസബത്ത് ജേക്കബിന്  സാന്റാക്ലോസ് എന്നും പ്രിയപ്പെട്ടതായിരുന്നു. മരിച്ചു പോയ അച്ഛന്റെയും, അമ്മയുടെയും അടുത്തേക്ക് സാന്റാ തന്നെ കുട്ടി കൊണ്ടു പോകുമെന്ന മുത്തശ്ശന്റെ വാക്കുകളിൽ ഐസ്സ വിശ്വസിച്ചു. സാന്റായെ കാണണം എന്ന അവളുടെ പ്രാർത്ഥനയുടെ ഫലമായി ക്രിസ്തുമസിന് സാന്റാ അവളെ തേടിയെത്തി. തന്റെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും സഫലമാക്കിയ സാന്റായെ എല്ലാവരെയും പരിചയപ്പെടുത്തി. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വീട്ടിൽ പോയി അവളുടെ അസുഖം ഭേദമാക്കാൻ സാന്റായോട് ഐസ്സ ആവശ്യപ്പെട്ടു. കുട്ടുകാരിയ്ക്ക് ഒന്നും സംഭവിക്കില്ലന്ന് സാന്റാ ഉറപ്പ് നൽകി. പിറ്റെ ദിവസം ഐസ്സയുടെ വിശ്വാസങ്ങൾ നഷ്ടപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടാക്കുന്നത്. ഐസ്സക്ക് മാത്രം അറിയാവുന്ന അവളെ മാത്രം തേടിയെത്തിയ ആ സാന്റാ ആരായിരുന്നു. അതിന്റെ ഉത്തരമാണ് " My സാന്റാ " പറയുന്നത്. 

സാന്റായി ദിലീപും ,ഐസ്സായി ബേബി മാനസിയും വേഷമിടുന്നു. സണ്ണി വെയ്ൻ ,അനുശ്രീ, കലാഭവൻ ഷാജോൺ , ഷൈൻ ടോം ചാക്കോ, സായ്കുമാർ  ,സിദ്ദീഖ് , ഇന്ദ്രൻസ് , ധർമജൻ ബോൾഗാട്ടി , ഇർഷാദ് , സുരേഷ്കൃഷ്ണ , സാദ്ദീഖ് , ശശാങ്കൻ , ധീരജ് രത്നം , മഞ്ജു പത്രോസ് ,  ബേബി ദേവനന്ദ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു.  അതിഥിതാരങ്ങളായി അജു വർഗ്ഗീസും , അനശ്വര രാജനും അഭിനയിക്കുന്നു. 

തിരക്കഥ, സംഭാഷണം ജെമിൻ സിറിയക്കും , എഡിറ്റിംഗ് സാജനും  ഛായാഗ്രഹണം ഫൈസൽ അലിയും , സംഗീതം വിദ്യാസാഗറും, ഗാനരചന സന്തോഷ് വർമ്മ, നിഷാദ് അഹമ്മദ് എന്നി്വരും , കലാസംവിധാനം സുരേഷ് കൊല്ലവും ,മേക്കപ്പ് പട്ടണം റഷീദും , വസ്ത്രാലങ്കാരം സരിത സുഗീതും ,  നിർവ്വഹിക്കുന്നു.  

വാൾ പോസ്റ്റർ എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ തിരക്കഥാകൃത്ത് നിഷാദ് കോയ , അജീഷ് ഓ .കെ ,സജിത് ക്യഷ്ണ  , സരിത സുഗീത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന " My സാന്റാ " കലാസംഘമാണ് വിതരണം ചെയ്യുന്നത് .

തമാശയും ഫാന്റസിയും നന്മയുള്ള ചിത്രമാണിത് . ബേബി മാനസിയുടെ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ് . ജനപ്രിയ നായകൻ ദിലീപിന്റെ അഭിനയം വ്യത്യസ്ത നിറഞ്ഞതാണ് . സായികുമാർ ,സണ്ണി വയ്ൻ എന്നിവരും തങ്ങളുടെ കഥപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. 

ഒരു കോടി രൂപ മുതൽ മുടക്കിയാണ് " ബുലേമാ .... " എന്ന ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് .ഫൈസൽ അലിയുടെ ഛായാഗ്രഹണം നന്നായിട്ടുണ്ട്. വിദ്യാസാഗറിന്റെ സംഗീതവും ഗംഭീരമായി .

പുതുമയുള്ള കുടു:ബചിത്രമാണ് " My സാന്റാ " .

 Rating : 3.5 / 5.

 സലിം പി . ചാക്കോ .

No comments:

Powered by Blogger.