ദിലീപ് സാന്റാക്ലോസായി " My സാന്റാ " യുടെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ.


ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന " My സാന്റാ  " യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ദിലീപിന്റെ ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. സാന്റാക്ലോസിന്റെ വേഷത്തിലാണ് ദിലീപ് പോസ്റ്ററിൽ .ഡിസംബർ 19 ന് ഈ ചിത്രം തീയേറ്ററുകളിൽ എത്തും .

സുഗീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്ത് നിഷാദ് കോയ, അജീഷ് ഓ.കെ  , സജിത് കൃഷ്ണ , സരിത സുഗീത്  എന്നിവരാണ്  നിർമ്മാതാക്കൾ.

രചന ജെമിൻ സിറിയക്കും ,ഛായാഗ്രഹണം  ഫൈസൽ അലിയും , എഡിറ്റിംഗ് വി. സാജനും , ഗാനരചന സന്തോഷ് വർമ്മ , നിഷാദ് അഹമ്മദ് എന്നിവരും, സംഗീതം വിദ്യാസാഗറും , മേക്കപ്പ് പട്ടണം റഷീദും, കലാസംവിധാനം സുരേഷ് കൊല്ലവും ,കോസ്റ്റും സരിത സുഗീതും നിർവ്വഹിക്കുന്നു. അരോമ മോഹനനാണ് പ്രൊഡക്ഷൻ കൺട്രോളർ .

ഓർഡിനറി , മധുര നാരങ്ങ , ശിക്കാരി ശംഭു , കിനാവള്ളി എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തത് സുഗീത് ആയിരുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.