അനിശ്ചിതത്വം നീങ്ങി . ദിലീപിന്റെ " My സാന്റാ " ഇന്ന് ( ഡിസംബർ 25 ബുധൻ ) തീയേറ്ററുകളിലേക്ക്.



അനിശ്ചിതത്വത്തിന് ഒടുവിൽ ദിലീപിന്റെ " My സാന്റാ " ഇന്ന് ( ഡിസംബർ 25 ബുധൻ ) തീയേറ്ററുകളിൽ എത്തും .ഇന്നലെ രാത്രി പതിനൊന്നിന് റിലീസ് മാറ്റിയതായി റിലീസ് കേന്ദ്രങ്ങളെ ബന്ധപ്പെട്ടവർ  അറിയിച്ചു. 

പുതുക്കിയ തീയതി ഡിസംബർ 27 ആണെന്ന് അറിയിക്കുകയും ചെയ്തു. വീണ്ടും രാത്രി പന്ത്രണ്ടിന് സിനിമ നാളെ ( ഡിസംബർ 25 ) റിലീസ് ചെയ്യുന്നു എന്ന വിവരം അറിയിച്ചു. 
സിനിമ ഇല്ലെന്ന്  പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുറെ തീയേറ്ററുകൾ മറ്റ് സിനിമകൾ ചാർട്ട് ചെയ്തു. 

ഇന്ന് പകുതിയിലേറെ തീയേറ്ററുകളിൽ ചിത്രം  റിലീസ് ചെയ്യും . ബാക്കി തീയേറ്ററുകളിൽ നാളെ ചിത്രം റിലീസ് ചെയ്യും എന്നറിയുന്നു. 
.....................................................................

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന " My സാന്റാ "  ക്രിസ്തുമസ് ദിനമായ ഇന്ന്                                              ( ഡിസംബർ  25 ബുധൻ ) റിലീസ്  ചെയ്യും.  

രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഐസ്സ എലിസബത്ത് ജേക്കബ്ബിന് സാന്റാക്ലോസ് എന്നും പ്രിയപ്പെട്ടതായിരുന്നു. മരിച്ചു പോയ അച്ഛന്റെയും, അമ്മയുടെയും അടുത്തേക്ക് സാന്റാ തന്നെ കുട്ടി കൊണ്ടു പോകുമെന്ന മുത്തശ്ശന്റെ വാക്കുകളിൽ ഐസ്സ വിശ്വസിച്ചു. സാന്റായെ കാണണം എന്ന അവളുടെ പ്രാർത്ഥനയുടെ ഫലമായി ക്രിസ്തുമസിന് സാന്റാ അവളെ തേടിയെത്തി. തന്റെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും സഫലമാക്കിയ സാന്റായെ എല്ലാവരെയും പരിചയപ്പെടുത്തി. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വീട്ടിൽ പോയി അവളുടെ അസുഖം ഭേദമാക്കാൻ സാന്റായോട് ഐസ്സ ആവശ്യപ്പെട്ടു. കുട്ടുകാരിയ്ക്ക് ഒന്നും സംഭവിക്കില്ലന്ന് സാന്റാ ഉറപ്പ് നൽകി. പിറ്റെ ദിവസം ഐസ്സയുടെ വിശ്വാസങ്ങൾ നഷ്ടപ്പെടുത്തുന്ന സംഭവങ്ങളാണ് ഉണ്ടാക്കുന്നത്. 

ഐസ്സക്ക് മാത്രം അറിയാവുന്ന അവളെ മാത്രം തേടിയെത്തിയ ആ സാന്റാ ആരായിരുന്നു. അതിന്റെ ഉത്തരമാണ് " My സാന്റാ " പറയുന്നത്. 

സാന്റായി ദിലീപും ,ഐസ്സായി ബേബി മാനസിയും വേഷമിടുന്നു. സണ്ണി വെയ്ൻ ,അനുശ്രീ, കലാഭവൻ ഷാജോൺ , ഷൈൻ ടോം ചാക്കോ, സായ്കുമാർ  ,സിദ്ദീഖ് , ഇന്ദ്രൻസ് , ധർമജൻ ബോൾഗാട്ടി , ഇർഷാദ് , സുരേഷ്കൃഷ്ണ , സാദ്ദീഖ് , ശശാങ്കൻ , ധീരജ് രത്നം , മഞ്ജു പത്രോസ് ,  ബേബി ദേവനന്ദ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

തിരക്കഥ, സംഭാഷണം ജെമിൻ സിറിയക്കും , എഡിറ്റിംഗ് സാജനും  ഛായാഗ്രഹണം ഫൈസൽ അലിയും , സംഗീതം വിദ്യാസാഗറും, ഗാനരചന സന്തോഷ് വർമ്മ, നിഷാദ് അഹമ്മദ് എന്നി്വരും , കലാസംവിധാനം സുരേഷ് കൊല്ലവും ,മേക്കപ്പ് പട്ടണം റഷീദും , വസ്ത്രാലങ്കാരം സരിത സുഗീതും ,  നിർവ്വഹിക്കുന്നു.  

വാൾ പോസ്റ്റർ എന്റെർടെയ്ൻമെന്റിന്റെ ബാനറിൽ തിരക്കഥാകൃത്ത് നിഷാദ് കോയ , അജീഷ് ഓ .കെ ,സജിത് ക്യഷ്ണ  , സരിത സുഗീത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന " My സാന്റാ " കലാസംഘമാണ് വിതരണം ചെയ്യുന്നത് . 


സലിം പി. ചാക്കോ .

No comments:

Powered by Blogger.