മമ്മൂട്ടിയുടെ " മാമാങ്കം - HISTORY OF THE BRAVE " ബ്രഹ്മാണ്ഡ ചരിത്ര സിനിമ നാല് ഭാഷകളിൽ ഡിസംബർ 12ന് റിലീസ് ചെയ്യും.

 " സംവിധാനം: എം. പത്മകുമാർ " 
.................................................................................

തിരിച്ച് വരില്ലെന്ന് ഉറപ്പ് ഉണ്ടായിട്ടും പിറന്ന നാടിന്റെ അഭിമാനം കാക്കാൻ പുറപ്പെടുന്ന ചങ്കൂറ്റത്തെയാണ് ചാവേർ എന്ന് വിളിക്കുന്നത്.  തിരുനാവായ മണപ്പുറത്തെ നിലപാട് തറയിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ അരങ്ങേറിയിരുന്ന " മാമാങ്കം " ഉൽസവം മാത്രമായിരുന്നില്ല ,ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു പോരാട്ടം കൂടിയായിരുന്നു .

മാമാങ്കത്തിന്റെ ചരിത്രത്തിൽ ഒരേയൊരു ചാവേറിന് മാത്രമെ നിലപാട് തറയിൽ കാലു കുത്താൻ പറ്റിയിട്ടുള്ളു. ചന്തുണ്ണിയെന്ന  പതിനഞ്ച് വയസ്ക്കാരനായ ഒരു  ബാലൻ ആയിരുന്നുവെന്നും , അല്ലെന്നും ചരിത്രത്തിൽ പറയുന്നു.

മൂന്ന് ഗെറ്റപ്പുകളിൽ  ഈ ചിത്രത്തിൽ  പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി  ചവേർ തലവനായും,  ചന്ദ്രോത്ത് ചന്തുണ്ണിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അച്ചൂതനുമാണ് .ചന്തുണ്ണിയുടെ അമ്മാവനായ ചന്ത്രോത്ത് പണിക്കരെ ഉണ്ണി മുകുന്ദനും , പണിക്കരുടെ  ഭാര്യ മാണിക്യമായി  അനു സിത്താരയും, ചന്തുണ്ണിയുടെ അമ്മ ചിരുതയായി കനിഹയും ,ദേവദാസിയായ ഉണ്ണിമായയായി  പ്രാചി ടെഹ് ലാനും ,സാമുതിരിയുടെ പടനായകസ്ഥാനത്തുള്ള തച്ചനായി സിദ്ദിഖും, ഇനിയ ഉണ്ണി നീലിയായും  വേഷമിടുന്നു.

ബോളിവുഡ് താരം തരുൺ അറോറ ,മോഹൻ ശർമ്മ ,മാലാ പാർവ്വതി ,ഇടവേള ബാബു  മണികണ്ഠൻ ആർ .ആചാരി , സുരേഷ് കൃഷ്ണ , കവിയൂർ പൊന്നമ്മ , വൽസലാ മോനോൻ , മണിക്കുട്ടൻ ,ബൈജു എഴുപുന്ന, ജയൻ ചേർത്തല , സുധീർ സുകുമാരൻ , വിഷ്ണു മാറയ്ക്കൽ , അബു സലിം ,സുദേവ് നായർ ,നന്ദൻ ഉണ്ണി ,നിലമ്പൂർ ഐയിഷ എന്നിവരാണ് മറ്റ് താരങ്ങൾ .

കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിച്ചിരിക്കുന്നത് .അഞ്ച് ഷെഡ്യൂളുകളിലായി നൂറ്റിനാൽപ്പത് ദിവസം കൊണ്ടാണ് സിനിമ പൂർത്തികരിച്ചത്.  രണ്ടായിരത്തോളം തൊഴിലാളികളുടെ അദ്വാനമാണ് സെറ്റിന്  വേണ്ടി വന്നത്. പ്രധാന താരങ്ങളെയും , ജൂനിയർ താരങ്ങളും കൂടാതെ മൂന്നിറ്റിഅമ്പതോളം ടെക്നിഷ്യൻമാരുടെ സംഘമാണ് ഈ  സിനിമ ഒരുക്കിയത്. 

മോഹൻദാസ് കലാസംവിധാനവും, മനോജ്പിള്ള ഛായാഗ്രഹണവും , ശങ്കർ രാമകൃഷ്ണൻ രചനയും , കമല കണ്ണൻ വി. എഫ്. എക്സും , ശ്യം കൗശൽ ,ത്യാഗരാജൻ എന്നിവർ ആക്ഷൻ രംഗങ്ങളും, എം. ജയചന്ദ്രൻ സംഗീതവും ,സഞ്ജിത്ത് ബൽഹാരെ  പശ്ചാത്തല സംഗീതവും ഒരുക്കുന്നു. 

" ഒരു വടക്കൻ വീരഗാഥ " യിൽ ഹരിഹരന്റെ സംവിധാന സഹായി ആയിരുന്ന എം. പത്മകുമാർ മൂന്ന് പതിറ്റാണ്ടിന് ശേഷം അതേ സിനിമയിലെ നായകനായ മമ്മൂട്ടിയെ വെച്ച് ഒരുക്കുന്ന ചിത്രമാണ് " മാമാങ്കം'' . 

പഴശ്ശിരാജ "യ്ക്ക്  ശേഷം പത്ത് വർഷം  കഴിഞ്ഞ് മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ " മാമാങ്കം'' ലോകവ്യാപകമായി മലയാളം ,ഹിന്ദി , തെലുങ്ക് , തമിഴ് ഭാഷകളിൽ നാൽപത്തി അഞ്ച് രാജ്യങ്ങളിൽ ഡിസംബർ 12ന് റിലീസ് ചെയ്യും. .


സലിം പി .ചാക്കോ

No comments:

Powered by Blogger.