പ്രണയവും , ഗ്ലാമറും , കോമഡിയും ചേർന്ന ജയ് യുടെ " Capamari " .


" Capamari " സംവിധാനം ചെയ്യുന്നത് എസ്.എ. ചന്ദ്രശേഖറാണ്. ജയ് , അതുല്യ രവി , വൈഭവി സാൻഡിലിയ  എന്നിവർ പ്രധാന റോളിൽ അഭിനയിക്കുന്നു. 

പ്രണയത്തിനും ഗ്ലാമറിനും വിനോദത്തിനും പ്രധാന്യം നൽകിയുള്ള പ്രമേയമാണ് സിനിമ പറയുന്നത് . ജയ് യും , ജീനയും ട്രെയിനിൽ വച്ച് കണ്ട് മുട്ടുന്നു. പിന്നിട് രണ്ട് വർഷങ്ങൾക്ക് ശേഷം അവർ വിവാഹിതരാവുകയും ചെയ്യുന്നു. അവരുടെ ജീവിതത്തിലേക്ക് വർഷ എന്ന പെൺകുട്ടി കടന്ന് വരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം 

ഐ.ടി മേഖലയിലെ പ്രണയവും ,യുവാക്കളുടെ സ്വഭാവ രീതികളും നർമ്മത്തിൽ പറയാനാണ് സംവിധായകൻ ശ്രമിക്കുന്നത്. 

മദ്യം ഉണ്ടാകുന്ന കുഴപ്പങ്ങൾ കുടുംബ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും പ്രമേയത്തിൽ പറയുന്നു. 

സംഗീതം സിദ്ധാർത്ഥ് വിപിനും, ഛായാഗ്രഹണം എം.ജീവനും, എഡിറ്റിംഗ് പ്രസന്ന ജി.കെയും, കലാ സംവിധാനം വീരമണി ഗണേശനും, ഗാനരചന മോഹൻ രാജനും നിർവ്വഹിക്കുന്നു. ജയ് യുടെ      ഇരുപത്തിഅഞ്ചാമത് ചിത്രമാണിത്. 

Rating : 3/5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.