" വെള്ളം " ഉടൻ തീയേറ്ററുകളിലേക്ക് .

ക്രിസ്തുമസ് - പുതുവൽസരാംസകൾ .
..................................................................................

ക്യാപ്റ്റന്റെ വിജയത്തിന് ശേഷം ജി. പ്രജേഷ്സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " വെള്ളം " The Essential  Drink " .

ജയസൂര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്ത മോനോൻ , സിദ്ദിഖ് , ദിലീഷ് പോത്തൻ , സന്തോഷ് കീഴാറ്റൂർ , അലൻസിയർ ലേ ലോപ്പസ് , നിർമ്മൽ പാലാഴി , സീനു സൈനുദീൻ , ബാബു അന്നൂർ , വിജിലേഷ് , ഇടവേള ബാബു ,സ്നേഹാ പലേരി , പ്രിയങ്ക ശ്രീലക്ഷമി എന്നിവരടോപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു. 

ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ മധു പി. നായർ , ജോൺ കുടിയാന്മല , ബിജു തോരനാടൽ , ജോസുക്കുട്ടി ജോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് .
സംഗീതം ബിജിപാലും ,ഛായാഗ്രഹണം റോബിരാജും, എഡിറ്റിംഗ്  ബിജിത്ത് ബാലയും , കലാ സംവിധാനം അജയൻ മങ്ങാടും , കോസ്റ്റ്യൂം ഡിസൈൻ അരവിന്ദും , മേക്കപ്പ് ലിബിൻ മോഹനനും നിർവ്വഹിക്കുന്നു. പി.ആർ. ഓ വാഴൂർ ജോസും , പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുമാണ്. ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് റിലീസ് ചെയ്യും. 


സലിം പി. ചാക്കോ.

No comments:

Powered by Blogger.