" ഇരുമ്പിന്റെ " ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ഗേറ്റ് വേ   ഫിലിംസ് ഗ്രൂപ്പിന്റെ  ബാനറിൽ എസ്.കെ. നായർ  നിർമിക്കുന്ന  " ഇരുമ്പിന്റെ " ചിത്രികരണം കാസറഗോഡും സമീപപ്രദേശങ്ങളിലും നടന്നു വരുന്നു . നിതിൻ നാരായണൻ രചനയും , പ്രതീഷ് ഉണ്ണികൃഷ്ണൻ              സംവിധാനവും ,  ഛായാഗ്രഹണം  ആനന്ദ് കൃഷ്ണയും നിർവ്വഹിക്കുന്നു .

യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ  മാനവ് ആണ് ചിത്രത്തിലെ നായകൻ. പുതുമുഖം ശ്രീഷ വേണുഗോപാൽ നായികയാവുന്നു. 

ഒരു സാധാരണ കുടുംബം സമൂഹത്തിൽ നിന്ന്  അനുഭവിക്കുന്ന ജീവിതാപചയം പച്ചയ്ക്കു വരച്ചു കാട്ടുന്ന ഇരുമ്പ് മാറ്റത്തിനു  ദാഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കരളുറപ്പിന്റെ കൂടി കഥയാവുന്നു.ഈ ചിത്രം ഉറക്കം നടിക്കുന്ന സമൂഹത്തിനു നേരെയുള്ള  ചാട്ടുളിയാണ്. ചിത്രികരണം തുടങ്ങിയ അന്നുമുതൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായ ഇരുമ്പ് മൂന്ന് ഭാഷകളിൽ റിലീസ് ചെയ്യും .

ശ്രീജിത്ത്‌ കലൈ അരസ്  എഡിറ്റിംഗും,  ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എസ്റ്റർ അജിയുമാണ്. മഹികൃഷ്ണയുടെ വരികൾക്ക് മിഥുൻ മുരളി സംഗീതവും  രൂപേഷ്  കലാസംവിധാനവും, ജിഷ നിതിൻ വസ്ത്രലങ്കാരവും , അജികുമാർ  മേക്കപ്പും നിർവ്വഹിക്കുന്നു. 

മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സംവിധാനസഹായി  അഭിരാം എന്ന എട്ടു വയസുകാരനെ ഇരുമ്പ് പരിചയപെടുത്തുന്നു. അഭിരാമിനെ കൂടാതെ മഹി, അനന്ദു എന്നിവർ  സഹായികളാണ് . സ്റ്റിൽ സനു പിനക്കിളും , ഡിസൈൻ പാംസ് സ്റ്റുഡിയോയും നിർവ്വഹിക്കുന്നു.   

രവി വഴയിൽ, പാർവതി, ശ്രേയ, അജി നെട്ടയം, രൂപേഷ്, മഹി, ബെന്നി, മധു, നാരായണൻ, സ്മിത, അരുൺ, ബിജു കാഞ്ഞങ്ങാട് എന്നിവരും ഇരുമ്പിൽ അഭിനയിക്കുന്നു. 

" ഇരുമ്പ് " ഉടൻ തീയേറ്ററുകളിൽ എത്തും. 

No comments:

Powered by Blogger.