മമ്മുട്ടിയും മഞ്ജു വാര്യരും ആദ്യമായി നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോയുടെ സിനിമയിൽ അഭിനയിക്കും.

നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ മഞ്ജു വാര്യർ , നിഖില വിമൽ എന്നിവർ നായികമാരാവുന്നു.  മഞ്ജുവാര്യർ അദ്യമായാണ് മമ്മൂട്ടിയെക്കൊപ്പം അഭിനയിക്കുന്നത് .
ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ അഖിൽ ജോർജാണ് . ജിസ്
ജോയിയോടൊപ്പം സഹ സംവിധായകനായി ജോഫിൻ ടി. ചാക്കോ പ്രവർത്തിച്ചിരുന്നു. 

ജനുവരി ഒന്നിന് ഏറണാകുളത്ത് ഷൂട്ടിംഗ് ആരംഭിക്കുന്ന പേരിടാത്ത ഈ ചിത്രം ആന്റോ ജോസഫും , ബി. ഉണ്ണികൃഷ്ണനും ചേർന്നാണ് നിർമ്മിക്കുന്നത് .

No comments:

Powered by Blogger.