ഫൺ മൂവിയാണ് " ഉൾട്ട " . ഗോകുൽ സുരേഷിന്റെ കരിയർ ബെസ്റ്റ് ഫിലിം.


പ്രശസ്ത തിരക്കഥാകൃത്ത്   സുരേഷ് പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഉൾട്ട " . ഗോകുൽ സുരേഷിന്റെ കരിയർ ബെസ്റ്റ് സിനിമയാണിത് .

പൊന്നാപുരം പഞ്ചായത്തിൽ എല്ലാ അധികാര കേന്ദ്രങ്ങളുടെയും തലപ്പത്ത് സ്ത്രീകളാണ്. പുരുഷൻമാർ സ്ത്രീകൾ ചെയ്യുന്ന എല്ലാ ജോലിയും ചെയ്യുന്നു. മസിൽ പവ്വറില്ലാത്തതിന്റെ സങ്കടം തീർക്കാൻ സ്ത്രികൾ ആയോധന കലകൾ പഠിക്കാൻ തുടങ്ങുന്നു. പെൺകുട്ടികളെ അയോധനകലകൾ പഠിപ്പിക്കാൻ ചന്തു എത്തുന്നു.തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. 

ചന്തുവായി യുവതാരം ഗോകുൽ സുരേഷും, പഞ്ചായത്ത് പ്രസിഡന്റ് പൗർണ്ണമിയായി അനുശ്രീയും, പൗർണ്ണമിയുടെ അനുജത്തി പാറുവായി പ്രയാഗ മാർട്ടിനും അഭിനയിക്കുന്നു.

രമേശ് പിഷാരടി . സിദ്ദിഖ് , ശാന്തികൃഷ്ണ , കെ.പി. ഏ.സി ലളിത, സുരഭി, സലീംകുമാർ ,സുരഭി ലക്ഷ്മി ,  സേതുലക്ഷ്മി ,തെസ്നി ഖാൻ , ആര്യ ,മഞ്ജു സുനിച്ചൻ , കോട്ടയം പ്രദീപ്, ജാഫർ ഇടുക്കി, സിനോജ് വർഗ്ഗീസ് , സുബീഷ് സുധി, ബിനു അടിമാലി തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

സിപ്പി ക്രിയേറ്റീവ് വർക്സിന്റെ ബാനറിൽ ഡോ. സുഭാഷ് സിപ്പിയാണ് ചിത്രംനിർമ്മിക്കുന്നത്.ഛായാഗ്രഹണം പ്രകാശ് വേലായുധനും, എഡിറ്റിംഗ് ഷമീർ മുഹമ്മദും, കലാ സംവിധാനം ഇന്ദുലാൽ  കാവീടും ,വസ്ത്രാലങ്കാരം ധന്യാ ബാലകൃഷ്ണനും , സംഗീതം ഗോപീ സുന്ദർ , സുദർശൻ എന്നിവരും ,ഗാനരചന ഹരി നാരായണൻ, അജോയ് ചന്ദ്രൻ , കാടങ്കോട് കുഞ്ഞികൃഷ്ണ പണിക്കർ എന്നിവരും നിർവ്വഹിക്കുന്നു. അനിൽ അങ്കമാലിയാണ് പ്രൊഡക്ഷൻ കൺട്രോളർ. 

പ്രമേയം തന്നെയാണ് മറ്റ് സിനിമകളിൽ നിന്ന് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. പശ്ചാത്തസംഗീതം നന്നായിട്ടുണ്ട്. പ്രകാശ് വേലായുധന്റെ ക്യാമറ വർക്ക് ശ്രദ്ധേയമാണ്. ഗ്രാമഭംഗി ഒപ്പിയെടുക്കാൻ പ്രകാശിന് കഴിഞ്ഞിട്ടുണ്ട്. സുരേഷ് പൊതുവാളിന്റെ സംവിധാനം ശ്രദ്ധിക്കപ്പെട്ടു. 

സിദ്ദിഖ് , അനുശ്രീ , പ്രയാഗ മാർട്ടിൻ , രമേഷ് പിഷാരടി , സുരഭീ ലക്ഷ്മി എന്നിവരുടെ അഭിനയം നന്നായിട്ടുണ്ട്. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു ഫൺ മൂവിയാണ് " ഉൾട്ട " . ആണിനും ,പെണ്ണിനും  തുല്യത സമൂഹത്തിന് നല്ലതാണെന്ന് സിനിമ പറയുന്നു. 

Rating : 3.5 / 5.

സലിം പി . ചാക്കോ

No comments:

Powered by Blogger.