" കലാമണ്ഡലം ഹൈദരലി " ജനുവരി പത്തിന് റിലീസ് ചെയ്യും. രഞ്ജി പണിക്കർ മുഖ്യവേഷത്തിൽ. സംവിധാനം : കിരൺ ജി. നാഥ്.

ലോകത്തിലെ ഏക മുസ്ലിം കഥകളി പാട്ടുകാരന്റെ ജീവിതമാണ് " കലാമണ്ഡലം  ഹൈദരലി " യുടെ പ്രമേയം. രഞ്ജി പണിക്കരാണ് കലാമണ്ഡലം ഹൈദരലിയെ അവതരിപ്പിക്കുന്നത്. 

കിരൺ ജി. നാഥ് സംവിധാനവും, തിരക്കഥ ഡോ. അജു കെ. നാരായണനും , എം.ജെ രാധാക്യഷ്ണൻ ഛായാഗ്രഹണവും, എം.ജി. പ്രദീപ്കുമാർ ,ദേവദാസ് ഹരിപ്പാട് എന്നിവർ ഗാനരചനയും ,അനിൽ ഗോപാൽ , കോട്ടയ്ക്കൽ മധു എന്നിവർ സംഗീതവും, മിഥുൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

അശോകൻ , മീര നായർ , ടി.ജി. രവി ,പാരീസ് ലക്ഷമി , നിഖിൽ , റെയ്മാൻ ഹൈദരാലി , വാണി, ജയപ്രകാശ് കുളൂർ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

വേദാസ് ക്രിയേഷൻസിന്റെ ബാനറിൽ വിനീഷ് മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം ജനുവരി പത്തിന് തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.