" ഒരു നല്ല കോട്ടയംകാരൻ " ഡിസംബർ ആറിന് റിലീസ് ചെയ്യും.

കോട്ടയം നവജീവൻ പി.യു.തോമസിന്റെ ജീവിതകഥയെ ആസ്പദമാക്കി യേശു സിനിമാസ് നിർമിക്കുന്ന " ഒരു നല്ല കോട്ടയംകാരൻ " ഡിസംബർ ആറിന് റിലീസ് ചെയ്യും. 

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സൈമൺ കുരുവിള. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജാൻസി പാറക്കൽ.

നന്മ ചെയ്യുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ റോബിൻസ്, അശോകൻ,ഷാജു ശ്രീധർ, കോട്ടയം പ്രദീപ്,കോട്ടയം പുരുഷൻ, ചാലി പാലാ, നസീർ സംക്രാന്തി, മിനോൺ, നന്ദകിഷോർ,രഞ്ജിത്, ശ്രീജിത്ത് വിജയ്, അജയ്കുട്ടി, ദിലീപ് കോട്ടയം,സൈമൺ കുരുവിള, രാജേഷ് ചാലക്കുടി, അജയ്കുട്ടി, മനോരഞ്ജൻ,അഞ്ജലി നായർ, അപർണ നായർ,സ്വപ്ന, ഭദ്ര, അഞ്ജു റാണി തുടങ്ങിയവർ അഭിനയിക്കുന്നു. 

ബിനു എസ്. നായർ ഛായാഗ്രഹണവും ശ്രീകുമാർ എഡിറ്റിങ്ങും രമണൻ കറുകപ്പള്ളി കലാസംവിധാനവും റോയ് പല്ലിശേരി ചമയവും ജോഷി അറവാക്കൽ നിശ്ചലഛായാഗ്രാഹണവും ജാൻസി സൈമൺ, രശ്മി ജയഗോപാൽ വസ്ത്രാലങ്കാരവും , റോബിൻസ് അമ്പാട്ടിന്റെ ഗാനങ്ങൾക്ക് ജിനോഷ് ആന്റണി സംഗീതവും നിർവ്വഹിക്കുന്നു .
പി. ജയചന്ദ്രൻ,വിജയ് യേശുദാസ്,സുദീപ്,
കെ.എസ്.ചിത്ര,ശ്വേത മോഹൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.നിർമാണനിർവഹണം രാജേഷ് തങ്കപ്പൻ.ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രെറ്റി എഡ്വേർഡ് .അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ, അരുൺ ഉടുമ്പഞ്ചോല, സഹസംവിധാനം ബിനിൽ ,അജ്ലിൻ പാറക്കൽ, ആൽവിൻ സൈമൺ, പ്രൊഡക്ഷൻ മാനേജേഴ്സ് ജോമോൻ ജോയ് ചാലക്കുടി,രഞ്ജിത്. ഫിനാൻസ് കൺട്രോളർ സിനോ ആന്റണി. പി.ആർ .ഓ എബ്രഹാം ലിങ്കൺ . 

ഡിസംബർ ആറിന്  യേശു സിനിമാസ് ഈ ചിത്രം തീയറ്ററുകളിൽ എത്തിക്കും. 

No comments:

Powered by Blogger.