മനുഷ്യ ജീവിതത്തിൽ നഷ്ടപ്പെടുന്ന പല മൂല്യങ്ങളിലേക്കുമുള്ള തിരിച്ചറിവാണ് " താക്കോൽ " .

ക്രൈസ്തവ പശ്ചാത്തലത്തിൽ സംവിധായകൻ ഷാജി കൈലാസ് നിർമ്മിക്കുന്ന " താക്കോൽ "                കിരോൺ  പ്രഭാകരനാണ്  സംവിധാനം ചെയ്തിരിക്കുന്നത് '

ഇന്ദ്രജിത്ത് സുകുമാരനും , മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രജിത്ത് ഫാദർ അംബ്രോസ് വാസ് ഓച്ചമ്പള്ളിയെയും ,മുരളീ ഗോപി ഫാദർ പൈലി മാങ്കുന്നത്തച്ചനെയുമാണ് അവതരിപ്പിക്കുന്നത്. 

കുടുംബ പാരമ്പര്യം നിലനിർത്താനും, വിശ്വാസങ്ങളുടെ ത്രീവ്രതയിൽ അത്മീയ പദവിയിൽ മക്കളെ അവരോധിക്കുന്നതിനുമാണ് പലരും ശ്രമിക്കുന്നത്. ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും നന്മയുള്ളവരാണ്. തിന്മയുള്ളവർ ആരും ഇല്ല .അവർ ചെയ്യുന്ന കാര്യങ്ങളിലേക്ക് സിനിമ കടന്നു ചെല്ലുന്നത്. 

മണ്ണുപറമ്പിലെ പിതാവായി ലാലും ,കുഴിമറ്റത്ത് ക്ലമന്റായി രഞ്ജി പണിക്കരും ,രാമകൃഷ്ണപിള്ളയായി സുധീർ കരമനയും , ജെയിംസ് കുഴിമറ്റമായി ഡോ. റോണി ഡേവിഡ് രാജും , സിൽവർസ്റ്ററായി സുദേവ് നായരും , ഡോ. ജോണിക്കുട്ടിയായി വാസുദേവ് സനലും, ജസീന്ത മോറിസ് വാസായി മീരാ വാസുദേവും  , സ്റ്റാൻലിയായി സ്വരാജ് ഗാർമികയും ,സാറായി ഇനിയായും വേഷമിടുന്നു. ഇന്ദ്രജിത്ത് സുകുമാരന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് ഷാജി കൈലാസിന്റെ മകൻ റുഷീൻ എസ്. കൈലാസാണ് .

ഇവരോടൊപ്പം നെടുമുടി വേണു ,  പി. ബാലചന്ദ്രർ , ജിലു ജോസഫ് ,  ജാനകി എന്നിവരും  ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഗാനരചന റഫീഖ് അഹമ്മദും ,സംഗീതം എം. ജയചന്ദ്രനും , ഛായാഗ്രഹണം ആൽബിയും ,എഡിറ്റിംഗ് സിയാൻ ശ്രീകാന്തും , മേക്കപ്പ് പ്രദീപ് രംഗനും നിർവ്വഹിക്കുന്നു.

ഫാദർ മാങ്കുന്നത്ത് പൈലിയും, ഫാദർ അംബ്രോസ് വാസും തമ്മിലുള്ള സ്നേഹവും, വിരഹവും സിനിമ പറയുന്നു. ഇഷ്ടമില്ലാതെയാണ് വൈദികവൃത്തിയ്ക്കായി അംബ്രോസ് വാസ് സെമിനാരിയിൽ എത്തുന്നത്. 

കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ ആൽബി ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നു. റസൂൽ പൂക്കുട്ടിയുടെ ശബ്ദമിശ്രണം സിനിമയുടെ ഹൈലൈറ്റ് ആണ്.  സംഗീതം മറ്റൊരു ആകർഷണം തന്നെയാണ്. കിരോൺ പ്രഭാക്കരന്റെ സംവിധാനം നന്നായിട്ടുണ്ട്. 

മുരളി ഗോപിയും, ഇന്ദ്രജിത്ത് സുകുമാരനും മൽസരിച്ചാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ സിനിമ കരിയറിലെ മികച്ച വേഷങ്ങൾ ഈ സിനിമയിലേക്ക് തന്നെ ആയിരിക്കും. രഞ്ജി പണിക്കരുടെ ക്ലമന്റും ശ്രദ്ധിക്കപ്പെട്ടു. 

കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലുടെ സഞ്ചരിക്കുന്ന സിനിമയാണിത്. ഒരു വിഭാഗം പ്രേക്ഷകർ  ആ തലത്തിൽ എത്താൻ സാദ്ധ്യതയില്ല എന്ന് തന്നെ പറയാൻ കഴിയും. 

2019 - ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ " കവിത പോലെ സുന്ദരമായ താക്കോലും " ഉണ്ടാവും. 

Rating : 4 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.