" കാളിദാസ് " സൈക്കോ ത്രില്ലർ മൂവി.

ഭരത് , ആൻ ശീതൾ എന്നിവരെ  പ്രധാന കഥാപാത്രമാക്കി                      ശ്രീ സെന്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന  ത്രില്ലർ ചിത്രമാണ് " കാളിദാസ് " .

തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങൾ അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സിനിമയുടെ പ്രമേയം .ഒരു സൈക്കോത്രില്ലർ ഗണത്തിൽ ഈ ചിത്രത്തെ ഉൾപ്പെടുത്താം .

സുരേഷ് ചന്ദ്രമേനോൻ , ആദവ് കണ്ണദാസൻ , വേല രാമമൂർത്തി ,പ്രിയ ദർശിനി ,അമ്മു രാമചന്ദ്രൻ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. ആൻ ശീതൾ മലയാളം സിനിമയിൽ നിന്നാണ് തമിഴ് സിനിമയിൽ എത്തിയത്. 

ലീപിംഗ് ഹോഴ്സ് എന്റർടെയിൻമെന്റ്, ഇൻക്രഡിബിൾ പ്രൊഡക്ഷൻസ് , ദിന സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മണി ദിനകരൻ , എം.എസ് ,ശിവനേശൻ ,വി. ഭാർഗ്ഗവി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

സംഗീതം വിശാൽ ചന്ദ്രശേഖറും ,ഛായാഗ്രഹണം സുരേഷ് ബാലയും ,എഡിറ്റിംഗ് ഭൂവൻ ശ്രീനിവാസനും നിർവ്വഹിക്കുന്നു .

Rating : 2.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.