"ദി കുങ്ഫു മാസ്റ്റർ " ട്രെയിലർ .

ആക്ഷനും , ജീവനും ചേർന്നുള്ള " ദി കുങ്ഫു മാസ്റ്റർ " രചനയും സംവിധാനം നിർവ്വഹിക്കുന്നത് എബ്രിഡ് ഷൈനാണ്. സിനിമയുടെ ഷൂട്ടിംഗ് ഹിമാലയൻ താഴ്‌വരയിൽ ആയിരുന്നു. 

പുതുമുഖം ജിജി സക്റിയ നായകനും ,നിതാപിള്ള നായികയുമാകുന്നു . സനൂപ് , അഞ്ജു ബാലചന്ദ്രൻ , സൂരജ് എസ്. കുറുപ്പ് , സുജിത് ഉണ്ണി , രാമമൂർത്തി , രഞ്ജിത് , ജയേഷ് ,രാജൻ വർഗ്ഗീസ് , ഹരീഷ് ,ജെയിംസ് , തെസ്നി , ഷോറിൻ , മാസ്റ്റർ നവീൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

മേജർരവിയുടെ മകൻ അർജുൻ ഛായാഗ്രഹണവും , മിഥുൻ കെ. ആർ എഡിറ്റിംഗും ,ഇഷാൻ സംഗീതവും , ശിവൻ സി.വി സ്ക്രിപ്റ്റ് അസോസിയേറ്റും , റോഷ്നി അലൻ ജോസഫ്  ചീഫ് അസോസിയേറ്റ് ഡയറക്ടറും , വിഷ്ണു അസോസിയേറ്റ്         ഡയറക്ടറഷനും ,സിങ്ക് സിനിമ ശബ്ദ മിശ്രണവും ,എ. എസ് ദിനേശ് വാർത്ത പ്രചരണവും  നിർവ്വഹിക്കുന്നു. ജാവേദ് ചെമ്പ് പ്രൊഡക്ഷൻ കൺട്രോളറാണ്. 

ഫുൾ ഓൺ ഫ്രെയിംസിന്റെ ബാനറിൽ ഷിബു തെക്കുംപുറമാണ്  ഈ സിനിമ നിർമ്മിക്കുന്നത്. കെ. ആർ. രവി എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ് .

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 1983 , ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങൾ എബ്രിഡ് ഷൈനായിരുന്നു സംവിധാനം ചെയ്തിരുന്നത്. ജനുവരി അവസാനം ഈ ചിത്രം തീയേറ്ററുകളിൽ എത്തും. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.