ചോരയുടെ ഗന്ധമുള്ള " ചോല" വ്യതസ്തമായ ക്ലാസിക്ക് ത്രില്ലറാണ് .

റോഡ് മൂവി സ്വഭാവത്തിലുള്ള ത്രില്ലർ മൂവിയാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത  " ചോല "  ( Shadow of Water )  .

കെ.പി.ഏ.സി ലളിതയുടെയും ,സാറാ റോസ് ജോസഫിന്റെയും  വോയിസ് ഓവറിലൂടെയാണ് സിനിമ തുടങ്ങുന്നതും , അവസാനിക്കുന്നതും .

രണ്ട് പുരുഷൻമാരുടെ ഇടയിൽ അകപ്പെടുന്ന ഒരു പെൺക്കുട്ടിയുടെ അതിജീവനമാണ് സിനിമയുടെ പ്രമേയം. ഒരു പെൺകുട്ടി ഒരു പുരുഷനോടൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടർന്ന് യാത്രവേളയിൽ നടക്കുന്ന സംഭവങ്ങളുമാണ് " ചോല" പറയുന്നത്.  യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം  ഉൾകൊണ്ടാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 

നട്ടെല്ല് ഇല്ലാത്ത ആൺക്കുട്ടികളെ പ്രേമിക്കുന്ന എതൊരു പെൺകുട്ടിയും കാണ്ടേണ്ട പ്രമേയമാണ് സിനിമയിലുള്ളത് .

അപ്പു ,പാത്തു ,പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ജോജു ജോർജ്ജും , കാർത്തിക് സുബ്ബരാജും ചേർന്ന്  ഈ സിനിമ നിർമ്മിക്കുന്നു. 

ജോജു ജോർജ് , നിമിഷ സജയൻ , അഖിൽ വിശ്വനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കെ.വി. മണികണ്ഠനും , സനൽകുമാർ ശശിധരനും ചേർന്ന് രചനയും, അജിത് ആചാര്യ ഛായാഗ്രഹണവും ,ദിലീപ് വ്യാസ് കലാസംവിധാനവും നിർവ്വഹിക്കുന്നു. 

പീഡിപ്പിക്കപ്പെടുന്ന സ്ത്രികൾ എന്തിനാണ് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുന്നത് എന്ന കാതലായ സന്ദേശം സിനിമ നൽകുന്നു. 

രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ " എസ്. ദുർഗ്ഗ " യ്ക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചോല " .ഒരാൾ പൊക്കം, ഒഴിവു ദിവസത്തെ കളി , ഉൻമാദിയുടെ മരണം എന്നീ ചിത്രങ്ങളും   സനൽ കുമാർ ശശിധരനാണ്  സംവിധാനം ചെയ്തത്. 

ജോജു ജോർജിന്റെ പാറ പോലുള്ള അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. നിമിഷ സജയനും, അഖിൽ വിശ്വനാഥും അവരവരുടെ കഥാപാത്രക്കളെ മനോഹരമാക്കി. 

ഇന്ത്യയിൽ ആദ്യമായി റെഡ് മോൺസ്ടോ സുപ്രീം പ്രൈം ലെൻസ് കോമ്പിനേഷനിൽ ചെയ്ത സിനിമയെന്ന പ്രത്യേകതയുമുണ്ട് " ചോല" യ്ക്ക്.  ഛായാഗ്രഹണം ഏറ്റവും ശ്രദ്ധേയമായി .

നിരവധി റോഡ് ക്ലാസ് ത്രില്ലറുകൾ പ്രേക്ഷകർ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവമാണ് " ചോല'' നൽകുന്നത്. 

Rating : 4 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.