ടോവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന " അജയന്റെ രണ്ടാം മോഷണം " .


യുവതാരം ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി.  

എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ  സഹ സംവിധായകനായി പ്രവർത്തിച്ച ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. 

അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ഒരു ബോംബ് കഥ എന്നിങ്ങനെയുള്ള വമ്പൻ ഹിറ്റുകൾ നിർമ്മിച്ച യൂ ജി എം എന്റെർറ്റൈന്മെന്റ് ആണ് നിർമ്മാണം.

മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു എന്റർടൈനർ ചിത്രമായാണ് അജയന്റെ രണ്ടാം മോഷണം ഒരുക്കുന്നത്. കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.  

സുജിത് നമ്പ്യാർ കഥയും തിരക്കഥയുമൊരുക്കുന്ന ചിത്രത്തിന്റെ  അഡിഷണൽ സ്ക്രീൻപ്ലേ ദീപു പ്രദീപാണ്. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് തമിഴിൽ 'കന' പോലുള്ള ഒരുപിടി ഹിറ്റ്‌ ചിത്രങ്ങൾക്ക് സംഗീത സംവിധാനമൊരുക്കിയ ദിബു നൈനാൻ തോമസാണ്.  പ്രോജക്ട് ഡിസൈൻ ബാദുഷ.  കണ്ണൂർ, കാസർഗോഡ്, വയനാട് എന്നി സ്ഥലങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. താര നിർണയം നടന്നു വരുന്നു. 


No comments:

Powered by Blogger.