മുഖ്യമന്ത്രി ഏങ്ങനെയായിരിക്കണമെന്നാണ് " വൺ " പറയുന്നത്.

മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നാണ്  " വൺ "  പറയുന്നത് . ബോബി- സഞ്ജയ് ടീം മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്.  സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

മമ്മൂട്ടി, ജോജു ജോർജ്ജ് , മുരളി ഗോപി, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്രമേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ ലേ ലോപ്പസ്  , ശ്യാമ പ്രസാദ്, നന്ദു , മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബലക്ഷ്മി തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു .

മമ്മൂട്ടി നായകനാകുന്ന " വണ്ണിന്റെ "  ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുകയാണ്. ഷൂട്ടിംഗ്  അവസാന ഘട്ടത്തിൽ ഉള്ള ഈ ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ  വേഷത്തിൽ ഉള്ള മമ്മൂട്ടിയോട് ഒപ്പം  ജോജു ജോർജിനെയും കാണാം. 

No comments:

Powered by Blogger.