അടൂർ ജനകീയ ചലച്ചിത്ര കൂട്ടായ്മ ഒരുക്കുന്ന ഷോർട്ട് ഫിലിം ബീക്കൺ അടൂർ ജനകീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും


അടൂർ ജനകീയ ചലച്ചിത്ര കൂട്ടായ്മ ഒരുക്കുന്ന ഷോർട്ട് ഫിലിം ബീക്കൺ 2020 ജനുവരി 9, 10 തീയതികളിൽ അടൂർ ലാൽസ് റസിഡൻസിയിൽ വെച്ചു നടക്കുന്ന ജനകീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.
ബീക്കണിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നത് അടൂർ ജനകീയ ചലച്ചിത്ര കൂട്ടായ്മയിലെ കലാകാരൻമാരാണ്. അടൂരും പരിസര പ്രദേശങ്ങളിലുമായി ബീക്കണിന്‍ ചിത്രീകരണം പൂർത്തിയാക്കിയത്.
ചൂഷണവിധേയമാകുന്ന സമൂഹത്തിന്‍റെ നേർകാഴ്ച്ച വരച്ച് കാട്ടുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്
പ്രേം അടൂരാണ്.

അടൂരിലെ കലാകാരൻമാരാണ് ചെറുതും വലുതുമായ വേഷങ്ങളിൽ എത്തുന്നത്. എല്ലാവരും ആദ്യമായിട്ടാണ് ക്യാമറയുടെ മുന്നിൽ അഭിനേതാക്കളായി എത്തുന്നത്. സാമ്പത്തികം അധികം മുടക്കാതെ ചെറിയ മുടക്കുമുതലിലാണ് ബീക്കൺ ഒരുക്കിയത്. പ്രതിഫലം വാങ്ങാതെയാണ് സാങ്കേതിക പ്രവർത്തകർ ബീക്കണിൽ അണിചേർന്നത്.

തമിഴ് നാട്ടുകാരനായ വൈരമുത്തുവെന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വർഷങ്ങളായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ വന്ന് തട്ടുകട നടത്തി ജീവിക്കുന്ന സാധാരണക്കാരനായ മൊയ്തീനാണ് . കൂടെ 3 വയസ് മാത്രം പ്രായമുള്ള ആഗ്നേയനും പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ സന്ദീപ് , താജ്, ഹരി, അരുൺ രാമകൃഷണൻ, മധു,ശ്രീകല, ജോസ്കുട്ടി, എബി, ജോൺ, അനിത, സുനിൽ
തുടങ്ങിയവർ അഭിനേതാക്കളായെത്തുന്നു.

കഥ, തിരക്കഥ, സംവിധാനം: പ്രേം അടൂർ
ക്യാമറ: അഭിമന്യു
അസോസിയേറ്റ് ഡയറക്ടർ: ദിനേശ് മനയിൽ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹരിത
എഡിറ്റിംഗ്: സച്ചിൻ കൃഷ്ണ
മ്യൂസിക്: മിഹാസ്
സാങ്കേതിക സഹായം:
ഷെമീർഷാ മൂവി മീഡിയ
പ്രൊഡക്ഷൻ കൺട്രോളർ:
ഹരി നാരായണൻ
സ്റ്റുഡിയോ:
വീസാ, മൂവി മീഡിയ
വാർത്താവിതരണം:
വിഷ്ണു

ചിത്രം 2020 ജനുവരി 9, 10 തീയതികളിൽ അടൂർ ലാൽസ് റസിഡൻസിയിൽ വെച്ചു നടക്കുന്ന ജനകീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.

No comments:

Powered by Blogger.