" ഉടലാഴം " ഡിസംബർ ആറിന് റിലീസ് ചെയ്യും.


ഫോട്ടോഗ്രാഫർ എന്ന സിനിമയിലൂടെ മികച്ച ബാലനടനുള്ള സംസ്ഥാന പുരസ്കാരം നേടിയ മണി പി.ആർ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം നായകനാകുന്ന ചിത്രമാണ് " ഉടലാഴം " 

ഉണ്ണികൃഷ്ണൻ ആവള രചനയും ,സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. മാദ്ധ്യമം ആഴ്ചപ്പതിപ്പിൽ ഉണ്ണികൃഷ്ണൻ ആവള ആദിവാസി ട്രാൻസ്ജെൻഡർ രാജൂവിനെക്കുറിച്ച് എഴുതിയ  ഫീച്ചറാണ് " ഉടലാഴം " സിനിമയായി മാറുന്നത് . 

അനുമോൾ , രമ്യ ,ഇന്ദ്രൻസ് ,ജോയി മാത്യു , സജിത മഠത്തിൽ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. ഗുളികൻ എന്ന കഥാപാത്രമായാണ് മണി അഭിനയിക്കുന്നത്. 

ഡോക്ടേഴ്സ് ഡിലൈമയുടെ ബാനറിൽ ഡോ . മനോജ് കെ.ടി , ഡോ. രാജേഷ് എം.പി , ഡോ. സജീഷ് എം. എന്നിവരാണ് നിർമ്മാണം .അപ്പു ഭട്ടതിരി എഡിറ്റിംഗും ബിജിബാൽ പശ്ചാത്തല സംഗീതവും, ഗായിക സിത്താര കൃഷ്ണകുമാറും, മിഥുൻ ജയരാജും ചേർന്ന് സംഗീതവും നിർവ്വഹിക്കുന്നു. 

72 ഫിലിം കമ്പനി ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നു. സംവിധായകൻ ആഷിഖ് അബുവാണ് ചിത്രം അവതരിപ്പിക്കുന്നത്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.