" ഹരിപ്പാട് ഗ്രാമപഞ്ചായത്ത് " സിനിമയുടെ പൂജ ജനുവരി അഞ്ചിന് കലൂർ ഗോകുലം പാർക്കിൽ നടക്കും .

സിബ്രാ മീഡിയ ബാനറിൽ നിഖിൽ മാധവ്  സംവിധാനം  ചെയ്യുന്ന ചിത്രമാണ്  " ഹരിപ്പാട് ഗ്രാമ പഞ്ചായത്ത് " സിനിമയുടെ പൂജ  ജനുവരി 5 ഞായറാഴ്ച രാവിലെ 9 മുതൽ 11 വരെ കൊച്ചി കലൂർ ഗോകുലം പാർക്കിൽ നടക്കും.ഹൈബി ഈഡൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംവിധായകൻ സിദ്ദിഖ് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. 

മുജീബ്  റഹ്‌മാൻ നിർമ്മാണവും ,സ്ക്രിപ്റ്റ്  & ലിറിക്‌സ് റിജു കോശിയും ,ഛായാഗ്രഹണം   മുബഷിർ പട്ടാമ്പിയും,മ്യൂസിക് കമാൽ പ്രം &  റിജു കോശിയും ,പ്രൊഡക്ഷൻ കൺട്രോളർ   ലെനിൻ അനിരുദ്ധനും  ,പ്രൊഡക്ഷൻ മാനേജർ  മുസ്തഫ അയിലക്കാടും  ,ലൊക്കേഷൻ മാനേജർ  രമേശൻ ഹരിപ്പാടും  ,എഡിറ്റിംഗ്  ബിനീഷ്  ചന്ദ്രനും  ,കലാസംവിധാനം   അജയൻ  അയിലക്കാടും ,പി ആർ ഓ അയ്മനം  സാജനും  ,സ്റ്റിൽ  സജി ഹരിപ്പാടും നിർവ്വഹിക്കുന്നു. ഓൺലൈൻ  പ്രമോഷൻ   സിനിമ പ്രേക്ഷക  കൂട്ടായ്മയാണ് .   

മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരങ്ങളെ അണിനിരത്തി  അണിയിച്ചൊരുക്കുന്ന ചിത്രമാണ് "ഹരിപ്പാട്‌ ഗ്രാമപഞ്ചായത്ത് " .

അസ്ക്കർ സൗദാൻ പ്രധാന റോളിൽ അഭിനയിക്കുന്ന ചിത്രമാണിത്. ധർമ്മജൻ ബോൾഗാട്ടി , നീന കുറുപ്പ് ,ഭീമൻ രഘു , സുനിൽ സുഗദ ,കോട്ടയം പ്രദീപ്, ,കോബ്രാ രാജേഷ് , ബേസിൽ മാത്യു പാലയ്ക്ക്ക്കപ്പള്ളി ,ബിജുകുട്ടൻ ,ശിവജി ഗുരുവായൂർ , അരിസ്റ്റോ സുരേഷ് ,ഫിയാസ് കരീം  തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


അന്തരിച്ച മുൻ എം.എൽ .എ  നായർ സാറിന്റെ മകനായ ഹരിയുടെ  രാഷ്ട്രീയ പ്രവേശനവും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം .

സലിം പി. ചാക്കോ .

No comments:

Powered by Blogger.