" വലിയപെരുനാള് - ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് " മൂവി റിവ്യൂ .


ഷെയിൻ നിഗം  നായകനാകുന്ന  " വലിയ പെരുന്നാള് " ഫെസ്റ്റിവൽ ഓഫ്    സാക്രിഫൈസ്  നവാഗതനായ ഡിമൽ ഡെന്നിസാണ്  സംവിധാനം ചെയ്തിതിരിക്കുന്നത്.

ഒരു ചെറിയ പെരുന്നാൾ കാലത്ത് ആരംഭിച്ച് വലിയ പെരുന്നാള് കാലയളവിൽ  നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. അക്കറിന്റെയും, പൂജയുടെയും അവർക്ക് ചുറ്റുമുള്ള മനുഷ്യരുടെയും ജീവിതമാണ് വലിയപെരുനാള്. പൂജയോടുള്ള സത്യസന്ധമായ പ്രണയമാണ് അക്കറിന് പല തിരിച്ചറിവുകളും ഉണ്ടാവുന്നത്. 

മട്ടാഞ്ചേരിയിലെ ഒരു കോളനിയും, അവിടെ താമസിക്കുന്നവരുടെയും വിഷയങ്ങൾ ചർച്ചയാവുകയാണ്. താമസിക്കുവാൻ നല്ല ഒരു വീട് പോലുമില്ലാത്തവരാണ് ബഹുഭൂരിപക്ഷവും. കാലങ്ങളായി നില നിൽക്കുന്ന ഇടിഞ്ഞ് വീഴാറായ വീടുകളിലാണ് അവരുടെ ജീവിതം .പണത്തിന് വേണ്ടി എന്തും ചെയ്യുന്ന കുറെ ജീവിതങ്ങളാണ് കോളനിയിൽ താമസിക്കുന്നത് .

സ്ഥലത്തെ വിവിധ ഗ്യാങ്ങുകളെ കോര്‍ത്തിണക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്. കഥ മനസിലായി തുടങ്ങാന്‍ രണ്ടാം പകുതിയിലേക്ക് കടക്കേണ്ട അവസ്ഥയാണ് .

അക്കര്‍ എന്ന കഥാപാത്രത്തെയാണ്  ചിത്രത്തില്‍ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്നത്. ഡാന്‍സറും ഒരു ഗ്യാങിന്റെ ഭാഗവുമാണ്  അക്കര്‍.സ്വന്തമായി ഒരു വീട് സ്വപ്നം കാണുന്നവന്‍, ബാപ്പയും,  കൂട്ടുകാരും  സുരക്ഷിതരായി ഇരിക്കാന്‍ ആഗ്രഹിക്കുന്നവന്‍ . ആ വേഷം ഷെയ്ന്‍ മനോഹരമാക്കി എന്നു തന്നെ പറയാം. 

ഹിമിക ബോസ് എന്ന ബംഗാളി താരമാണ് പൂജയെ അവതരിപ്പിക്കുന്നത് . ക്യാപ്റ്റൻ രാജു അവസാനമായി അഭിനയിച്ച ചിത്രമാണിത് . ജോജു ജോർജ്ജ് ,  സൗബിൻ സാഹിർ , അലൻസിയർ ലേ ലോപ്പസ് , സുധീർ കരമന , ധർമ്മജൻ ബോൾഗാട്ടി , നിഷാന്ത് സാഗർ ,ജിനു ജോസഫ് , അബു സലിം  എന്നിവരും ഒട്ടേറെ പുതുമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

സന്തോഷ് ശിവൻ ,അൻവർ റഷീദ് , അമൽ നീരദ് ,പോൾസൺ എന്നിവരോടൊപ്പം സഹസംവിധായകനായി ഡിമൽ  ഡെന്നീസ് പ്രവർത്തിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയുടെ  നന്മയും തിന്മയും കുറവുകളും എല്ലാം തന്നെ സിനിമയിലെ പ്രമേയത്തിൽ  പറയുന്നു. റെക്സ് വിജയന്റെ സംഗീതവും  ഷെയ്നിന്റെയും  നായിക ഹിമികയുടെ നൃത്ത ചുവടുകളും നന്നായി. 

ഡിമലും , തസ്രീബ് അബ്ദുൾ സലാമും  തിരക്കഥയും , സുരേഷ് രാജൻ ഛായാഗ്രഹണവും, വിവേക്  ഹർഷൻ എഡിറ്റിംഗും,  അൻവർ അലിയും, സജു ശ്രീനിവാസും ഗാനരചനയും, മാഫിയ ശശി ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു 

മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ് നിർമ്മാതാാവും  ,ഷോയിബ് ഖാൻ ഹനീഫ് റാവുത്തർ സഹനിർമ്മതാവുമാണ് .

പുതുമകൾ ഒന്നുമില്ലാത്ത സിനിമ . തിരക്കഥയുടെ പാളിച്ചയും , എഡിറ്റിംഗ് പിഴവുകളും  എടുത്ത് പറയാം .അൻവർ റഷീദ് അവതരിപ്പിക്കുന്നു എന്ന പരസ്യവാചകം സിനിമയ്ക്ക് ഗുണം ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ കരുതിയിരിക്കുന്നത് ?  

" പ്രേക്ഷകരാണ് വിധികർത്തക്കാൾ "  .

Rating : 2.5 / 5.

സലിം പി. ചാക്കോ .

No comments:

Powered by Blogger.