" താക്കോൽ " ഡിസംബർ ആറിന് റിലീസ് ചെയ്യും .

ക്രൈസ്തവ പശ്ചാത്തലത്തിൽ സംവിധായകൻ ഷാജി കൈലാസ് നിർമ്മിക്കുന്ന " താക്കോൽ " കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്നു. 

ഇന്ദ്രജിത്ത് സുകുമാരനും , മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ദ്രജിത്ത് ഫാദർ അംബ്രോസ് വാസ് ഓച്ചമ്പള്ളിയെയും ,മുരളീ ഗോപി ഫാദർ പൈലി മാങ്കുന്നത്തച്ചനെയുമാണ് അവതരിപ്പിക്കുന്നത്. 

കുടുംബ പാരമ്പര്യം നിലനിർത്താനും, വിശ്വാസങ്ങളുടെ ത്രീവ്രതയിൽ അത്മീയ പദവിയിൽ മക്കളെ അവരോധിക്കുന്നതിനുമാണ് പലരും ശ്രമിക്കുന്നത്. ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും നന്മയുള്ളവരാണ്. തിന്മയുള്ളവർ ആരും ഇല്ല .അവർ ചെയ്യുന്ന കാര്യങ്ങളിലേക്ക് സിനിമ കടന്നു ചെല്ലുന്നത്. 

മണ്ണുപറമ്പിലെ പിതാവായി ലാലും ,കുഴിമറ്റത്ത് ക്ലമന്റായി രഞ്ജി പണിക്കരും ,രാമകൃഷ്ണപിള്ളയായി സുധീർ കരമനയും , ജെയിംസ് കുഴിമറ്റമായി ഡോ. റോണി ഡേവിഡ് രാജും , സിൽവർസ്റ്ററായി സുദേവ് നായരും , ഡോ. ജോണിക്കുട്ടിയായി വാസുദേവ് സനലും, ജസീന്ത മോറിസ് വാസായി മീരാ വാസുദേവും  , സ്റ്റാൻലിയായി സ്വരാജ് ഗാർമികയും ,സാറായി ഇനിയായും വേഷമിടുന്നു. ഇന്ദ്രജിത്ത് സുകുമാരന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് ഷാജി കൈലാസിന്റെ മകൻ റുഷീൻ എസ്. കൈലാസാണ് .

ഇവരോടൊപ്പം നെടുമുടി വേണു ,  പി. ബാലചന്ദ്രർ , ജിലു ജോസഫ് ,  ജാനകി എന്നിവരും  ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

ഗാനരചന റഫീഖ് അഹമ്മദും ,സംഗീതം എം. ജയചന്ദ്രനും , ഛായാഗ്രഹണം ആൽബിയും ,എഡിറ്റിംഗ് സിയാൻ ശ്രീകാന്തും , മേക്കപ്പ് പ്രദീപ് രംഗനും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ .

No comments:

Powered by Blogger.